കൊച്ചി : ബിജെപിയിൽ ചേർന്നതിനു ശേഷം ആരും ഭീഷണിയും തെറിവിളിയുമായി വരുന്നില്ലെന്ന് പിസി ജോർജ്ജ്. നേരത്തെ വീടിനു മുന്നിൽ വന്ന് പ്രശ്നങ്ങളായിരുന്നു. ഇപ്പോൾ ആരും അതിനു വരുന്നില്ലെന്നും ജോർജ്ജ് പറഞ്ഞു. ബ്രേവ് ഇന്ത്യ ന്യൂസിനു നൽകിയ അഭിമുഖത്തിലായിരുന്നു പരാമർശം. പിണറായി വിജയൻ വളരെ നല്ല ഒരു കൊള്ളക്കാരനാണെന്നും പിസി ജോർജ്ജ് തുറന്നടിച്ചു. പിണറായി കേരളം കണ്ട നല്ല വൈദ്യുതി മന്ത്രിയായിരുന്നു. മക്കൾ സ്നേഹമാണ് പിണറായിയെ ഈ പരുവമാക്കിയത്. നന്ദകുമാറിന്റെ ഓഫീസ് അടിച്ച് തകർത്തത് കൊണ്ടാണ് റിയാസിന് പിണറായി മകളെ കെട്ടിച്ചു കൊടുത്തതെന്നും പിസി ജോർജ്ജ് പരിഹസിച്ചു.
കേരള കോൺഗ്രസ് ഒരു അവിഹിത സന്തതിയാണ്. അതിന്റെ ചരിത്രം നാണം കെട്ടതാണ്. ക്രിസ്ത്യാനിക്കും കർഷകർക്കും ദ്രോഹമല്ലാതെ മറ്റൊന്നും കേരള കോൺഗ്രസ് ചെയ്തിട്ടില്ലെന്നും കേരള കോൺഗ്രസ് പാർട്ടികളെല്ലാം പിരിച്ചു വിടുകയാണ് വേണ്ടതെന്നും പിസി ജോർജ്ജ് പറഞ്ഞു. മാണിസാർ മുഖ്യമന്ത്രിയാകാൻ എല്ലാ സാഹചര്യങ്ങളും ഒത്തുവന്നിരുന്നു. എന്നാൽ ജോസ് കെ മാണിയാണ് അത് തടഞ്ഞത്. രാഹുൽ ഗാന്ധി വരുമ്പോൾ ജോസ് കെ മാണിയെ ഇരുമ്പുരുക്ക് മന്ത്രിയാക്കുമെന്ന് കോൺഗ്രസ് വാഗ്ദാനം ചെയ്തിരുന്നു എന്നാണ് പറഞ്ഞത്. ആ ജോസ് കെ മാണിയാണ് ഇപ്പോൾ കേരള കോൺഗ്രസ് ചെയർമാനായിരിക്കുന്നത് എന്തൊരു ഊളത്തരമാണെനും ജോർജ്ജ് ചോദിച്ചു.
ഈരാറ്റുപേട്ടയിൽ തനിക്കെതിരെ മുസ്ലിം വർഗീയവാദികൾ നിരന്തരം ഭീഷണിയും തെറിവിളിയുമായെത്തുമായിരുന്നു. ഇപ്പോൾ ഒരുത്തനും വരേണ്ട. ബിജെപിയിൽ ചേർന്നതിനു ശേഷം ഒരു ശല്യവുമില്ല. ഈരാറ്റുപേട്ടയിൽ ആർ.എസ്.എസിന്റെ നല്ല ചെറുപ്പക്കാർ ഒരു റൂട്ട് മാർച്ച് നടത്തി. അതോടെ ഇപ്പോൾ ഒരുത്തനും പ്രശ്നമുണ്ടാക്കാൻ വരുന്നില്ലെന്നും പിസി പറഞ്ഞു. കുറച്ച് മുന്നേ തന്നെ ബിജെപിയിൽ ചേരേണ്ടതായിരുന്നെന്നും പിസി വ്യക്തമാക്കി.
ബ്രേവ് ഇന്ത്യക്ക് നൽകിയ അഭിമുഖം വിവിധ ഭാഗങ്ങളായി യൂട്യൂബ് ചാനലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Discussion about this post