ന്യൂഡൽഹി: വാഹനാപകടത്തിൽ പരിക്കേൽക്കുന്നവർക്ക് സൗജന്യചികിത്സ ലഭ്യമാക്കുന്ന പുതിയ പദ്ധതിയ്ക്ക് കേന്ദ്രസർക്കാർ തുടക്കം കുറിച്ചിരിക്കുകയാണ്. ഗതാഗതമന്ത്രി നിതിൻ ഗഡ്കരിയാണ് ഈ കാര്യം വ്യക്തമാക്കിയത്. പദ്ധതി രാജ്യവ്യാപകമായി വരുന്ന മാർച്ചോടെ നടപ്പാക്കുമെന്ന് ഗതാഗത മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. പദ്ധതിക്കായി ആവശ്യമായി വരുന്ന പണത്തിനായി ഇൻഷൂറൻസ് കമ്പനികളുടെ സഹായം തേടിയതായും ഗതാഗത മന്ത്രി അറിയിച്ചു.
പദ്ധതിയുടെ നിർവഹണ ചുമതല ദേശീയ ആരോഗ്യ അതോറിറ്റിക്കാണ്. പോലീസ്, ആശുപത്രികൾ, സംസ്ഥാന ആരോഗ്യ ഏജൻസി എന്നിവരുമായി സഹകരിച്ചായിരിക്കും പദ്ധതി നടപ്പാക്കുക. വിവിധ സംസ്ഥാനങ്ങളിലെ ഗതാഗത മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് പദ്ധതി പ്രബല്യത്തിൽ വരുത്തുന്നതെന്നും നിതിൻ ഗഡ്കരി വ്യക്തമാക്കി.
എങ്ങനെയുള്ളവർക്കാണ് ഈ ക്യാഷ്‌ലെസ് ചികിത്സ ലഭ്യമാകുക എന്ന് നോക്കാം.. അപകടശേഷം പോലീസിനെ വിവരമറിയിച്ച് 24 മണിക്കൂറിനുള്ളിൽ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യപ്പെടുന്ന രോഗിക്കാണ് ഈ ആനുകൂല്യം ലഭ്യമാകുക. ഇങ്ങനെയുള്ള രോഗിയുടെ 7 ദിവസത്തെ ചികിത്സയ്ക്കുള്ള ചിലവാണ് ലഭിക്കുക. അതല്ലെങ്കിൽ, പരമാവധി പരമാവധി 1.5 ലക്ഷം രൂപയും സർക്കാർ അനുവദിക്കും. അടിയന്തര ചികിത്സ ാവശ്യമുള്ളവർക്കായിരിക്കും പരമാവധി തുക ലഭിക്കുക. ഇതോടൊപ്പം ഹിറ്റ് ആൻഡ് റൺ കേസുകളിൽ മരണം സംഭവിക്കുന്നവരുടെ ആശ്രിതർക്ക് 2 ലക്ഷം രൂപ നഷ്ടപരിഹാരവും പദ്ധതിയുടെ ഭാഗമായി ലഭിക്കും.
Discussion about this post