ന്യൂഡൽഹി: 2026 ആകുമ്പോഴേക്കും വിദ്യാർത്ഥികൾ, അധ്യാപകർ, ഡെവലപ്പർമാർ, സർക്കാർ ഉദ്യോഗസ്ഥർ, വനിതാ സംരംഭകർ എന്നിവരുൾപ്പെടെ 5 ലക്ഷം വ്യക്തികൾക്ക് AI-യിൽ പരിശീലനം നൽകാനൊരുങ്ങി മൈക്രോസോഫ്റ്റ്. സർക്കാരിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രോഗ്രാം യൂണിറ്റായ ഇന്ത്യാഎഐ യുമായി ഇതുമായി ബന്ധപ്പെട്ട് സാങ്കേതിക ഭീമനായ മൈക്രോസോഫ്റ്റുമായി പങ്കാളിത്തം സ്ഥാപിച്ചു. ഡിജിറ്റൽ ഇന്ത്യ കോർപ്പറേഷന്റെ കീഴിലുള്ള ഒരു സ്വതന്ത്ര ബിസിനസ് ഡിവിഷനായ (IBD) ഇന്ത്യാഎഐ, യുമായി മൈക്രോസോഫ്റ്റ് ധാരണാപത്രത്തിലും ഒപ്പുവച്ചിട്ടുണ്ട്.
കമ്പനിയുടെ ചെയർമാനും സിഇഒയുമായ സത്യ നാദെല്ല 3 ബില്യൺ യുഎസ് ഡോളറിന്റെ നിക്ഷേപ പദ്ധതി പ്രഖ്യാപിച്ചിരുന്നു. രാജ്യത്തെ സാങ്കേതികവിദ്യ, അടിസ്ഥാന സൗകര്യങ്ങൾ, എഐ ശേഷി എന്നിവ വികസിപ്പിക്കുന്നതിനൊപ്പം മനുഷ്യ മൂലധനം കെട്ടിപ്പടുക്കുന്നതിലും ഇത് ഉൾപ്പെടുമെന്ന് മൈക്രോസോഫ്റ്റ് ഇന്ത്യ, ദക്ഷിണേഷ്യ പ്രസിഡന്റ് പുനീത് ചന്ദോക് പറഞ്ഞു.
കഴിഞ്ഞ വർഷം 20 ലക്ഷം പേർക്ക് പരിശീലനം പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇതിനകം തന്നെ 24 ലക്ഷം പേർക്ക് പരിശീലനം നൽകിയിട്ടുണ്ട്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഒരു കോടി പേർക്ക് പരിശീലനം നൽകുമെന്ന് ഞങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യഎഐ മിഷനുമായി ഞങ്ങൾ ഒരു ധാരണാപത്രവും ഒപ്പുവച്ചിട്ടുണ്ട്, അതിന്റെ ഭാഗമായി 5 ലക്ഷം പേർക്ക് പരിശീലനം നൽകും, ”ചന്ദോക് പറഞ്ഞു.
Discussion about this post