ന്യൂഡൽഹി:ആധുനിക ഇന്ത്യയുടെ ചരിത്രത്തെ അതിനു മുമ്പും പിമ്പും എന്ന് വിഭജിക്കാൻ തക്ക പ്രാധാന്യമുള്ളതാണ് വിശ്വഹിന്ദു പരിഷദിന്റെ നേതൃത്വത്തിൽ നടന്ന രാമജന്മഭൂമി പ്രക്ഷോഭം. സ്വാതന്ത്രം കിട്ടി ദശകങ്ങൾ കഴിഞ്ഞിട്ടും അടിമത്തത്തിൽ നിന്നും, അപകർഷതാ ബോധത്തിൽ നിന്നും അപമാനബോധത്തിൽ നിന്നും ഭാരതത്തിലെ ഹിന്ദു ഉണർന്നിട്ടില്ലാത്ത സാഹചര്യത്തിലായിരുന്നു രാമജന്മ ഭൂമിയുടെ അസ്തിത്വത്തെ തിരികെ പിടിക്കാനുള്ള മഹാപ്രക്ഷോഭം ആരംഭിക്കുന്നത്.
ഹിന്ദു എന്നത് ഏതോ അപരിഷ്‌കൃതരെ സൂചിപ്പിക്കാനുള്ള പദമാണെന്ന് വെള്ളക്കാരൻ പറഞ്ഞു പഠിപ്പിച്ചതും, ഇവിടത്തെ ചില സായിപ്പ് അനുകൂലികൾ വെള്ളം തൊടാതെ വിഴുങ്ങിയതുമായ വ്യാഖ്യാനത്തിന്റെ കടക്കൽ വച്ച കത്തിയായിരിന്നു രാമജന്മഭൂമി പ്രക്ഷോഭം. ഹിന്ദു എന്നാൽ അപകർഷതാ ബോധം എന്ന നിലയിൽ നിന്നും “ഗർവ്വോടെ പറയൂ നാം ഹിന്ദുവാണെന്ന്” എന്നതിലേക്കെത്തിയ മഹാ യാത്ര.
എന്നാൽ രാമജന്മ ഭൂമിയിൽ നിലനിൽക്കുന്ന ക്ഷേത്രം വെറും കെട്ടിടമല്ലെന്നും, അത് ഭഗവാൻ ശ്രീരാമൻ ജീവനേക്കാൾ കൂടുതൽ സ്നേഹിച്ച ധാർമ്മിക ബോധത്തിന്റെ ബിംബമാണെന്നും ആണ് വിശ്വഹിന്ദു പരിഷദ് വിശ്വസിക്കുന്നത്.
അതുകൊണ്ട് തന്നെ ശ്രീരാമ ധർമ്മം പുലർന്നത് മാത്രമേ രാമക്ഷേത്രം സാര്ഥകമാവുകയുള്ളൂ എന്ന സങ്കല്പത്തോടെ മറ്റൊരു മഹായാത്രക്ക് തുടക്കമിട്ടിരിക്കുകയാണ് വിശ്വ ഹിന്ദു പരിഷദ്.
വേദ കാലഘട്ടം ജാതീയതയിൽ നിന്നും തൊട്ടുകൂടായ്മയിൽ നിന്നും മുക്തമായിരുന്നുവെന്നും ഹിന്ദു മതഗ്രന്ഥങ്ങളിൽ തൊട്ടുകൂടായ്മയെക്കുറിച്ച് പരാമർശമില്ലെന്നും വിഎച്ച്പി ഔദ്യോഗിക പ്രസ്താവനയിൽ അവകാശപ്പെട്ടു. മുഗളരുടെയും ബ്രിട്ടീഷുകാരുടെയും ആക്രമണങ്ങൾക്ക് ശേഷമാണ് ഈ കളങ്കം സമൂഹത്തിൽ കടന്നുകൂടിയതെന്ന് അവർ പറഞ്ഞു.
“വിഎച്ച്പിയുടെ മുൻ പ്രസിഡന്റ് അശോക് സിംഗാൾ, വിദേശ, മതപരമായ അധിനിവേശത്തിൽ നിന്ന് കഷ്ടപ്പെട്ടെങ്കിലും അവരുടെ പൂർവ്വികരുടെ സനാതന ധർമ്മം ഉപേക്ഷിച്ചിട്ടില്ലാത്ത പട്ടികജാതി, ഗോത്രങ്ങളിൽ നിന്നുള്ള തന്റെ സഹോദരന്മാരെ ഹിന്ദു മതത്തിന്റെ സംരക്ഷകരായി വിളിച്ചിരുന്നു. സമൂഹത്തിൽ അവർക്ക് ബഹുമാനവും തുല്യതയും ഉറപ്പാക്കുകയും ആത്മാഭിമാനത്തോടെ ഉയർന്നുനിൽക്കാൻ അവരെ സഹായിക്കുകയും ചെയ്യേണ്ടത് നമ്മുടെ കടമയാണ്,” വിഎച്ച്പിയുടെ ഔദ്യോഗിക വക്താവ് പറഞ്ഞു.
സനാതന ധർമ്മവും രാജ്യവും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിശ്വഹിന്ദു പരിഷത്ത് തൊട്ടുകൂടായ്മയ്‌ക്കെതിരെ മുംബൈയിൽ ‘സംരസ്ത ‘ യാത്ര സംഘടിപ്പിക്കുന്നത് . മുളുണ്ട്, വിക്രോളി, ഘട്‌കോപ്പർ, ചെമ്പൂർ, കുർള തുടങ്ങിയ പ്രദേശങ്ങൾ ഉൾക്കൊള്ളുന്ന യാത്ര ജനുവരി 9 മുതൽ 12 വരെ യാണ് നടക്കുന്നത്
Discussion about this post