ഒരു നൂറ്റാണ്ടോളമായി ആരോഗ്യമുള്ള ഒരു വ്യക്തിയുടെ ശരാശരി താപനില 36.6°C (98.6°F) ആണെന്നാണ് പൊതുവെ മെഡിക്കൽ സമൂഹവും പൊതുജനങ്ങളും ഞങ്ങൾ കരുതിപ്പോരുന്നത് . എന്നാൽ അങ്ങനെയല്ല എന്നാണ് പുതുതായി പുറത്ത് വരുന്ന വിവരം . സ്റ്റാൻഫോർഡ് സർവകലാശാലയിൽ നിന്നുള്ള ഒരു പുതിയ പഠനമാണ് ദീർഘകാലമായി നമ്മൾ കരുതുന്ന ഈ വിശ്വാസത്തെ തകർത്തത്.
പകർച്ചവ്യാധികളിൽ വിദഗ്ദ്ധയായ ജൂലി പാർസോണറ്റിന്റെ നേതൃത്വത്തിൽ നടത്തിയ ഒരു പഠനത്തിലാണ് , സാധാരണയായി അംഗീകരിക്കപ്പെട്ട ശരാശരി താപനില 36.6°C എന്നത് തെറ്റാണെന്ന് കണ്ടെത്തിയത് .
സ്റ്റാൻഫോർഡ് സർവകലാശാലയിലെ ഡോ. പാർസോണറ്റും സംഘവും 2008 മുതൽ 2017 വരെ സ്റ്റാൻഫോർഡ് ഹെൽത്ത് കെയറിൽ കണ്ട മുതിർന്ന 618,306 ഔട്ട്പേഷ്യന്റുകളിൽ നിന്നുള്ള താപനില അളവുകൾ വിശകലനം ചെയ്തു. അതോടൊപ്പം, അത് എടുത്ത ദിവസത്തിന്റെ സമയവും ഓരോ രോഗിയുടെയും പ്രായം, ലിംഗഭേദം, ഭാരം, ഉയരം, ബോഡി മാസ് ഇൻഡക്സ്, മരുന്നുകൾ, ആരോഗ്യസ്ഥിതികൾ എന്നിവയും അവർ രേഖപ്പെടുത്തി.
കണ്ടെത്തലുകൾ അതിശയിപ്പിക്കുന്നതായിരുന്നു, കാരണം അവർ അളന്ന സാധാരണ മനുഷ്യ ശരീര താപനില 36.2°C നും 36.8°C നും (97.3°F നും 98.2°F നും ഇടയിൽ) ഇടയിലായിരുന്നു . സാധാരണയായി കരുതുന്ന ശരാശിരി താപനില യഥാർത്ഥത്തിൽ വളരെ ഉയർന്നതാണെന്ന് ഈ പഠനം സൂചിപ്പിക്കുന്നു.
“പല ഡോക്ടർമാരും ഉൾപ്പെടെ മിക്ക ആളുകളും ഇപ്പോഴും എല്ലാവരുടെയും സാധാരണ താപനില 98.6 F അഥവാ 36.6°C ആണെന്ന് കരുതുന്നു. വാസ്തവത്തിൽ, സാധാരണമായത് വ്യക്തിയെയും സാഹചര്യത്തെയും ആശ്രയിച്ചിരിക്കുന്നു, മാത്രമല്ല ഇത് 36.6°C വരെ ഉയർന്നത് അപൂർവമാണ്,” ഡോ. പാർസോണെറ്റ് ഒരു പ്രസ്താവനയിൽ പറഞ്ഞു. JAMA ഇന്റേണൽ മെഡിസിനിൽ ഇവരുടെ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Discussion about this post