പഞ്ചാബ്: അമൃത്സറിലെ ഗുംതല പോലീസ് പോസ്റ്റിന് സമീപം മുതിർന്ന പോലീസ് ഉദ്യോഗസ്ഥന്റെ വാഹനം സ്‌ഫോടനത്തിൽ തകർന്നതായി വിവരം. ഇന്നലെ വൈകുന്നേരമാണ് സംഭവം.സ്‌ഫോടനത്തിന്റെ കൃത്യമായ സ്വഭാവം ഇപ്പോഴും അജ്ഞാതമാണ്, എന്നാൽ ഇത് ഒരു കാർബ്യൂറേറ്റർ സ്‌ഫോടനമാകാമെന്നാണ് സൂചന.
ബബ്ബർ ഖൽസ ഇന്റർനാഷണൽ സംഘടനയുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന ഗ്യാങ്സ്റ്റർ ഹാപ്പി പാസിയ സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. തന്റെ കുടുംബത്തിനെതിരായ പോലീസ് അതിക്രമങ്ങൾക്ക് പ്രതികാരമായി ഭാവിയിൽ ഇത്തരം സ്ഫോടനങ്ങൾ നടക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
എന്നാൽ, സ്ഫോടനത്തിന്റെ സ്വഭാവം സംബന്ധിച്ച വിശദാംശങ്ങൾ സ്ഥിരീകരിക്കാൻ പോലീസ് ഇതുവരെ തയ്യാറായിട്ടില്ല.അമൃത്സർ പോലീസ് കമ്മീഷണർ ഗുർപ്രീത് സിംഗ് ഭുള്ളർ ഗുംതല പോലീസ് പോസ്റ്റിന് സമീപം സ്ഫോടനം നടന്നുവെന്ന റിപ്പോർട്ടുകൾ നിഷേധിച്ചെങ്കിലും പ്രദേശത്ത് വലിയ സ്ഫോടനം കേട്ടതായി പ്രദേശവാസികൾ വ്യക്തമാക്കി.
Discussion about this post