ലക്‌നൗ: ഉത്തരേന്ത്യയിലെ ഏറ്റവും വലിയ ഹൈന്ദവ മഹോത്സവമായ കുംഭ മേളയ്ക്ക് ആകാശത്ത് നിന്നും സ്വാഗതം അരുളി കൊച്ചുമിടുക്കി. ബാങ്കോക്കിന്റെ ആകാശത്ത് കുംഭമേളയുടെ പതാക ഉയർത്തിക്കൊണ്ടാണ് പ്രയാഗ്‌രാജ് സ്വദേശിനിയായ അനാമിക ഹൈന്ദവ മഹോത്സവത്തിന്റെ വരവ് ലോകത്തെ അറിയിച്ചത്. കുംഭമേളയുടെ പതാകയുമായി ആകാശത്ത് പറത്തുന്ന അനാമികയുടെ ചിത്രങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുണ്ട്.
ഭൂമിയിൽ നിന്നും 13,000 അടി ഉയരത്തിൽ നിന്നായിരുന്നു അനാമിക പതാക ഉയർത്തിയത്. ജനുവരി എട്ടിനായിരുന്നു സ്‌കൈ ഡൈവർ കൂടിയായ അനാമികയുടെ സാഹസികത. ഇതിലൂടെ മഹാകുംഭമേളയിലേക്ക് ലോകമെമ്പാടുമുള്ളവരെ ക്ഷണിച്ചിരിക്കുക കൂടിയാണ് അനാമിക. അനാമികയുടെ പ്രകടനം ഇന്ത്യയ്ക്കും ഏറെ അഭിമാനകരമാണ്.
12 വർഷത്തിലൊരിക്കലാണ് മഹാകുംഭ മേള നടക്കുന്നത്. 144 വർഷങ്ങൾക്ക് ശേഷം ഒരു സവിശേഷമാ ജ്യോതിഷ മുഹൂർത്തത്തിലാണ് ഇക്കുറി മഹാകുംഭമേള നടക്കുന്നത്. ഇത് ഇത്തവണത്തെ കുംഭ മേളയെ ഏറെ സവിശേഷപ്പെട്ടതാക്കുന്നു.
അതേസമയം ഇത് ആദ്യമായിട്ടാണ് അനാമിക ആകാശത്ത് നിന്നും പതാക പറത്തുന്നത്. നേരത്തെ രാമക്ഷേത്രത്തിന്റെ ഉദ്ഘാടന വേളയിലും അനാമിക ഇത്തരത്തിൽ ആകാശത്ത് പതാക ഉയർത്തിയിരുന്നു.
Discussion about this post