ന്യൂഡല്‍ഹി: എഎപി എംഎൽഎ ഗുർപ്രീത് ഗോഗിയെ ദുരൂഹ സാഹചര്യത്തില്‍ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. വീട്ടിനുള്ളിലാണ് വെടിയേറ്റ നിലയിൽ കണ്ടത്. 58 വയസ്സായിരുന്നു. ഇന്നലെ അർധരാത്രിയോടെയാണ് സംഭവം.
ലുധിയാന എംഎൽഎയാണ്. എംഎൽഎ സ്വയം വെടി വച്ചതാണെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
രാത്രി 12 മണിയോടെയാണ് എംഎൽഎയെ വെടിയേറ്റ നിലയിൽ കുടുംബാംഗങ്ങള്‍ കണ്ടെത്തിയത്. തുടര്‍ന്ന് , ദയാനന്ദ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടർമാർ അറിയിച്ചു.
Discussion about this post