കൊച്ചി: യാത്രക്കാരനോടു ഇരട്ടി തുക കൂലിയായി വാങ്ങിയ ഓട്ടോ ഡ്രൈവര്‍ക്ക് കിട്ടിയത് വലിയ തിരിച്ചടി. ഇദ്ദേഹത്തിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. പിഴയായി 4000 രൂപയും ചുമത്തി. ഇടപ്പള്ളി സ്വദേശിയായ എന്‍എ മാര്‍ട്ടിനെതിരെയാണ് എറണാകുളം ആര്‍ടിഒ ടിഎം ജേഴ്‌സന്‍ കടുത്ത നടപടി സ്വീകരിച്ചത്.
കഴിഞ്ഞ ദിവസം ചങ്ങമ്പുഴ മെട്രോ സ്റ്റേഷനില്‍ നിന്നു സമീപത്തെ ട്രാവന്‍കൂര്‍ റെസിഡന്‍സിയിലേക്കാണ് ഒരു യാത്രക്കാരന്‍ ഇദ്ദേഹത്തെ ഓട്ടം വിളിച്ചത്. ഇവിടം വരെ 40 രൂപയുടെ ഓട്ടം മാത്രമേ ഉണ്ടായിരുന്നുള്ളു എന്നാല്‍ തനിക്ക് ഓട്ടോക്കൂലിയായി 80 രൂപയാണ് ഡ്രൈവര്‍ ആവശ്യപ്പെട്ടു.
ഇതു നിരസിച്ച യാത്രക്കാരന്‍ മറ്റൊരു ഓട്ടോയില്‍ 40 രൂപ കൊടുത്തു സ്ഥലത്തെത്തി. പിന്നാലെ ഇരട്ടി തുക ആവശ്യപ്പെട്ട ഡ്രൈവര്‍ക്കെതിരെ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്ക് ഇദ്ദേഹം പരാതി നല്‍കുകയായിരുന്നു.
Discussion about this post