ലഖ്നൗ: സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളില്‍ തന്റെ ഫോട്ടോ സ്ഥാപിക്കണമെന്ന് ഉത്തര്‍പ്രദേശ് ഡി.ജി.പി എ.കെ ജയ്ന്‍ നല്കിയ ഉത്തരവ് വിവാദമായി.
വിരമിക്കാന്‍ ഒരു മാസം മാത്രം ബാക്കി നില്‍ക്കെയാണ് ജയ്ന്റെ വിവാദ നടപടി. ഔദ്യോഗിക വേഷത്തിലുള്ള തന്റെ ചിത്രം ലഖ്നൗവിലെ സ്റ്റുഡിയോയില്‍ ലഭിക്കുമെന്നും അവിടെ നിന്നു വാങ്ങി ഫ്രെയിം ചെയ്ത് സ്റ്റേഷനുകളില്‍ സ്ഥാപിക്കണമെന്നുമാണ് ഡി.ജി.പി നിര്‍ദേശിച്ചത്.
അസിസ്റ്റന്റ് ഡി.ജി.പി ബി.ജി ജോഗ്ദാന്ത ഇത് സംബന്ധിച്ച് പൊലിസ് സ്റ്റേഷനുകളിലേക്ക് കത്തയച്ചു. 275 രൂപയാണ് ഒരു ഡി.ജി.പി ചിത്രത്തിന്റെ വില.
ഈ നിര്‍ദേശം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സാമൂഹിക പ്രവര്ത്തകന് നൂതന് താക്കൂര്‍ പൊലീസ് മേധാവിക്ക് കത്തയച്ചു. ഡി.ജി.പിയുടെ നടപടിക്കെതിരെ ബി.ജെ.പിയും രംഗത്തെത്തി.
Discussion about this post