തിരുവന്തപുരം : പിഎസ്സി സെക്രട്ടറിയെ നിയമിച്ചത് സംബന്ധിച്ച് സര്‍ക്കാരിന്റെ വിശദീകരണത്തില്‍ ഗവര്‍ണര്‍ അത്യപ്തി പ്രകടിപ്പിച്ചു . നിയുക്ത സെക്രട്ടറിയുടെ ആദ്യനിയമനം ,സംവരണം എന്നിവയെക്കുറിച്ച് വ്യക്തതയില്ല . ഇത് സംബന്ധിച്ച് കൂടുതല്‍ വിശദീകരണം നല്കാന് ഗവര്‍ണര്‍ സര്‍ക്കാരിനോട് നിര്‍ദേശിച്ചു .
നിയുക്ത പിഎസ്സി സെക്രട്ടറിയായ സാജു ജോര്‍ജിന്റെ നിയമനം സംബന്ധിച്ച ഇത് രണ്ടാ തവണയാണ് ഗവര്‍ണര്‍ വിശദീകരണം ആവശ്യപ്പെടുന്നത് . നേരത്തെ സാജു ജോര്‍ജിനെ പിഎസ്സി സെക്രട്ടറിയാക്കുന്നത് സംബന്ധിച്ചുള്ള തീരുമാനമടങ്ങിയ മുഖ്യമന്ത്രിയുടെ ഫയല്‍ ഗവര്‍ണര്‍ തിരിച്ചയക്കുകയും ചെയ്തിരുന്നു .ജാതി സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ സാജു ജോര്‍ജിനെതിരെ അന്വേഷണം നടക്കുന്ന പശ്ചാത്തലത്തിലായിരുന്നു ഇത്. ആദ്യ നിയമനത്തില്‍ സാജു ജോര്‍ജ് ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയിരുന്നില്ല .
Discussion about this post