ന്യൂയോർക്ക്: ബഹിരാകാശത്തെ ഏറ്റവും ഭാരമേറിയ നക്ഷത്രം പൊട്ടിത്തെറിക്കാൻ ഒരുങ്ങുന്നു. ആർഎക്‌സ്‌ജെ 0648.0-4418. എന്നീ നക്ഷത്രമാണ് പൊട്ടിത്തെറിയ്ക്കാൻ ഒരുങ്ങുന്നത്. വെളുത്ത കുള്ളന്റെ അവസ്ഥയിൽ എത്തി നിൽക്കുന്ന ഈ നക്ഷത്രത്തെ കോസ്മിക് വാമ്പയർ എന്നാണ് വാനനിരീക്ഷകർ വിളിക്കുന്നത്.
അന്തിമഘട്ടത്തിൽ എത്തി നിൽക്കേ കോസ്മിക് വാമ്പയർ സഹചാരിയായ നക്ഷത്രത്തിൽ നിന്നും ധാധുക്കളെ ആർഷിക്കുന്നുണ്ട്. സൂപ്പർനോവ ഘട്ടത്തിലേക്ക് ഇതിന്റെ നീക്കം. ഇതിന്റെ ഫലമായി നാൾക്ക് നാൾ കോസ്മിക് വാമ്പയർ ചുരുങ്ങിക്കൊണ്ടിരിക്കുകയാണ്. മാത്രമല്ല വേഗതയിലും മാറ്റം ഉണ്ട്. അതിവേഗത്തിൽ കറങ്ങുന്ന ഇവ 13 സെക്കന്റിലാണ് ഒരു ഭ്രമണം പൂർത്തിയാക്കുന്നത്. ഇതുവരെ ഉള്ളവയിൽ ഏറ്റവും വേഗതയിൽ കറങ്ങുന്ന വെളുത്ത കുള്ളൻ കൂടിയാണ് കോസ്മിക് വാമ്പയർ നക്ഷത്രം.
ഭൂമിയിൽ നിന്നും 1,700 പ്രകാശ വർഷം അകലെയാണ് കോസ്മിക് വാമ്പയർ സ്ഥിതി ചെയ്യുന്നത്. ഇതിന്റെ സഹചാരിയായ നക്ഷത്രത്തിന്റെ പേര് എച്ച്ഡി 49798 എന്നാണ്. സൂര്യനെക്കാൽ 1.2 മടങ്ങ് ഭാരം കൂടുതലാണ് കോസ്മിക് വാമ്പയറിന്.
Discussion about this post