മുംബൈ: 2025 ൽ ഉപയോക്താക്കൾക്ക് ഞെട്ടിച്ച ഓഫറുമായി റിലയൻസ് ജിയോ. 49 കോടിയിലധികം ഉപയോക്താക്കളുള്ള ടെലികോം ഭീമൻ, ഇപ്പോൾ അവരുടെ ജിയോ ഫൈബർ, ജിയോ എയർ ഫൈബർ ഉപഭോക്താക്കൾക്ക് സൗജന്യമായി 2 വർഷത്തെ YouTube പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ ആണ് വാഗ്ദാനം ചെയ്യുന്നത്.
റിലയൻസ് ജിയോ തങ്ങളുടെ ജിയോ ഫൈബർ, ജിയോ എയർ ഫൈബർ ഉപയോക്താക്കൾക്കായാണ് പുതിയ ഓഫർ പ്രഖ്യാപിച്ചത് . ഇന്ന് മുതൽ (ജനുവരി 11, 2025) ആണ് ഓഫർ തുടങ്ങുന്നത്. അർഹരായ ഉപയോക്താക്കൾക്ക് അധിക ചെലവില്ലാതെ രണ്ട് വർഷത്തെ യു ട്യൂബ് പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ ലഭിക്കും. അതായത് പരസ്യരഹിത വീഡിയോ സ്ട്രീമിംഗ്, 24 മാസത്തേക്ക് യു ട്യൂബ് ഒറിജിനൽസ് എന്നിവ ഇതിലൂടെ തടസമില്ലാതെ ലഭിക്കും
ആർക്കൊക്കെ ഈ ഓഫർ പ്രയോജനപ്പെടുത്താം?
ജിയോ ഫൈബർ അല്ലെങ്കിൽ ജിയോ എയർ ഫൈബർ പ്ലാനുകൾ സബ്‌സ്‌ക്രൈബുചെയ്യുന്ന ഉപയോക്താക്കൾക്ക് ഈ ഓഫർ ലഭ്യമാണ്. രണ്ട് വർഷത്തെ സൗജന്യ YouTube പ്രീമിയം ലഭിക്കാൻ, ഉപയോക്താക്കൾ ഇനിപ്പറയുന്ന പ്ലാനുകളിൽ ഒന്ന് ഉപയോഗിച്ച് റീചാർജ് ചെയ്യേണ്ടതുണ്ട്:
888 രൂപ, 1,199 രൂപ 1,499 രൂപ 2,499 രൂപ, 3,499 രൂപ എന്നീ പ്ലാനുകൾ റീചാർജ് ചെയ്യുന്നവർക്കാണ് ഓഫർ
Discussion about this post