ന്യൂഡൽഹി: സ്പേസ് ഡോക്കിങ് ദൗത്യത്തിൽ ഉൾപ്പെട്ട രണ്ട് ബഹിരാകാശ പേടകങ്ങളും “സാധാരണ” നിലയിലാണെന്ന് വ്യക്തമാക്കി ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഐഎസ്ആർഒ). സമൂഹ മാദ്ധ്യമമായ എക്‌സിൽ പങ്കു വച്ച പോസ്റ്റിൽ ആണ് തങ്ങളുടെ സ്പേഡെക്സ് പ്രോജക്റ്റിനെക്കുറിച്ചുള്ള ഏറ്റവും പുതിയ അപ്‌ഡേറ്റ് ഐ എസ് ആർ ഓ പങ്കിട്ടത്.
കഴിഞ്ഞ വർഷം ഡിസംബർ 30 ന് വിക്ഷേപിച്ച SpaDeX ദൗത്യത്തിന് കീഴിൽ, ISRO “SDX01” (ചേസർ) എന്നും “SDX02” (ടാർഗെറ്റ്) എന്നും പേരിട്ടിരിക്കുന്ന രണ്ട് പേടകങ്ങളാണുള്ളത്. ഇവയെയാണ് ബഹിരാകാശത്ത് വച്ച് കൂട്ടിച്ചേർക്കാൻ അഥവാ ഡോക്കിങ് ചെയ്യാൻ ഐ എസ് ആർ ഓ പദ്ധതിയിട്ടിരിക്കുന്നത്
ഈ അഭിലാഷകരമായ പരീക്ഷണം ഇന്ത്യയുടെ ഭാവി ബഹിരാകാശ ദൗത്യങ്ങളായ ചന്ദ്രയാൻ-4, ഗഗൻയാൻ, നിർദ്ദിഷ്ട ഭാരതീയ അന്തിക്ഷ് സ്റ്റേഷൻ എന്നിവയ്ക്ക് വഴിയൊരുക്കും.
സങ്കീർണ്ണമായ ഒരു പ്രക്രിയയായ ഡോക്കിംഗ് അമേരിക്ക, റഷ്യ, ചൈന എന്നിവയ്ക്ക് മാത്രമേ നേടാനായിട്ടുള്ളൂ. എന്നിരുന്നാലും, സ്പേഡെക്സ് ദൗത്യം ആരംഭിച്ചതിനുശേഷം, ഡോക്കിംഗ് രണ്ടുതവണ മാറ്റിവയ്ക്കാൻ ഇസ്രോ നിർബന്ധിതരായിട്ടുണ്ട് .
Discussion about this post