ചെന്നൈ: തമിഴ്‌നാട്ടിൽ രാജ്യത്തേക്ക് അനധികൃതമായി കടന്ന ബംഗ്ലാദേശി പൗരന്മാരെ അറസ്റ്റ് ചെയ്ത് പോലീസ്. 31 ബംഗ്ലാദേശി പൗരൻമാരെയാണ് പിടികൂടിയത്. തിരുപ്പൂർ,കോയമ്പത്തൂർ ജില്ലകളിൽ നിന്നാണ് ഇന്ത്യയിലെത്തിയ ഇവരെ വലയിലാക്കിയത്. തമിഴ്‌നാട് പോലീസിന്റെ ഭീകരവിരുദ്ധ സ്‌ക്വാഡാണ് ഇവരെ പിടികൂടിയത്. ഇന്നലെ രാത്രിയോടെ നടത്തിയ പരിശോധനയിലാണ് 31 പേരും സ്‌ക്വാഡിന്റെ വലയിൽ അകപ്പെട്ടത്. ഗ്രാമപ്രദേശങ്ങളിൽ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. എങ്ങനെയാണ് ഇത്രയധികം പേർ ഇന്ത്യയിലേക്ക് എത്തിയതെന്ന കാര്യം പരിശോധിച്ച് വരികയാണ്. 31 പേരെയും പോലീസ് ചോദ്യം ചെയ്യുന്നുണ്ട്.
കഴിഞ്ഞ ദിവസം അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമ്മ പറഞ്ഞ പരാമർശം ശരിവയ്ക്കുന്നതാണ് തമിഴ്‌നാട്ടിലെ ഈ അറസ്റ്റ്. ഷെയ്ഖ് ഹസീന സർക്കാരിന്റെ പതനത്തിന് ശേഷം തെന്നിന്ത്യ പ്രത്യേകിച്ച് തമിഴ്‌നാട്ടിലെ വസ്ത്രനിർമ്മാണ യൂണിറ്റ് ലക്ഷ്യം വച്ച് നിരവധി ബംഗ്ലാദേശി പൗര്‌നമാർ ഇന്ത്യയിൽ അനധികൃതമായി എത്തുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ മുന്നറിയിപ്പ്. എന്നാൽ കോൺഗ്രസ് ഉൾപ്പെടെ ഇത് വിവാദമാക്കാൻ ശ്രമിച്ചെങ്കിലും മുന്നറിയിപ്പിൽ കഴമ്പുണ്ടെന്നാണ് വ്യക്തമാകുന്നത്.
Discussion about this post