വാഷിംഗ്ടൺ: അമേരിക്കയുടെ പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് രണ്ടാം ഊഴത്തിന് പുറപ്പെടുമ്പോൾ സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ഇന്ത്യയ്ക്കും ക്ഷണം. രാജ്യത്തെ പ്രതിനിധീകരിച്ച് വിദേശകാര്യമന്ത്രി എസ് ജയശങ്കറാണ് പങ്കെടുക്കുക. വിദേശകാര്യമന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
ജനുവരി 20 നാണ് അമേരിക്കൻ പ്രസിഡൻറായി വീണ്ടുമൊരിക്കൽ കൂടി സത്യപ്രതിജ്ഞ ചെയ്ത് ട്രംപ് അധികാരമേൽക്കുക.ഉച്ചയ്ക്ക് 12 മണിയോടെയാണ് ട്രംപിന്റെ സ്ഥാനാരോഹണ ചടങ്ങ് വാഷിംഗ്ടൺ ഡിസിയിലെ യു എസ് ക്യാപിറ്റോളിൽ ആരംഭിക്കുക.ചടങ്ങിലേക്ക് നിരവധി ലോകനേതാക്കളുടെ നീണ്ടനിര തന്നെ പങ്കെടുക്കുന്നുണ്ടെന്നാണ് വിവരം. അമേരിക്കയുമായി അത്ര രസത്തിൽ അല്ലാത്ത ചൈനയ്ക്ക് വരെ ക്ഷണമുണ്ടെന്നാണ് റിപ്പോർട്ട്.
Discussion about this post