ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിനും ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ക്കുമെതിരെ പഞ്ചാബില്‍ ക്രിമിനല്‍ കേസ് ഫയല്‍ ചെയ്തു. കെജ് രിവാളിനൊപ്പം സഞ്ജയ് സിങ്, ഭഗവന്ദ് മന് എന്നിവര്‍ക്കെതിരെയാണ് കേസ്.
ഒരു എന്‍.ജി.ഒ പ്രവര്‍ത്തകനായ ജഗ്ദീപ് സിങ് ഗില്ലിന്റെ പരാതിയെത്തുടര്‍ന്നാണ് കേസ്. ഭീകരന് ജര്‍നെയ്ല്‍ സിങ് ഭ്രിന്ദ്രന്വാലയുടെ പോസ്റ്ററുകള്‍ പ്രചരിപ്പിച്ചെന്നാരോപിച്ചാണ് പരാതി.
ലുധിയാന കോടതിയില്‍ ഇന്ത്യന്‍ ശിക്ഷാ നിയമം 595, 295 എ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ് ഫയല്‍ ചെയ്തിരിയ്ക്കുന്നത്.
Discussion about this post