പരസ്പരം ഇഴചേർന്നതാണ് പ്രകൃതിയിലെ ജീവജാലങ്ങൾ തമ്മിലുള്ള ബന്ധങ്ങൾ. ഭക്ഷണശൃംഖല പോലും ഒരുജീവിയുടെ കണ്ണി ഇല്ലാതായാൽ തകിടം മറിയുന്നതാണ്. ഓരോ ജീവിവർഗത്തിനും പൊതുശസ്ത്രുവും ഇരപിടിക്കുന്ന രീതിയും ഉണ്ടാകും. മനുഷ്യൻ അവന്റെ ചെയ്തികളാൽ മൃഗങ്ങളുടെ എല്ലാം പൊതുശത്രുവാണെങ്കിലും പ്രകൃതിയാൽ അല്ല. ഇപ്പോഴിതാ മനുഷ്.നെ ഇരപിടിക്കാൻ തന്ത്രവുമായി എത്തുന്ന മുതലകളുടേതെന്ന പേരിൽ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ പുതിയ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ്.
ട്രാവല്ലി എന്ന ഇൻസ്റ്റാഗ്രാം അക്കൌണ്ടിൽ നിന്നാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. ഇന്തോനേഷ്യയിലെ ബോർണിയോയിലെ ബാരിറ്റോ നദിയിൽ മുങ്ങിത്താഴുന്നതിന് സമാനമായി മുന്നിലെ ഇരുകാലുകളും നദിയിലെ വെള്ളത്തിന് വെളിയിൽ വായുവിൽ പ്രത്യേക രീതിയിൽ കറക്കിക്കൊണ്ട് ഒരു മുതല മുങ്ങിത്താഴുന്നതായി വീഡിയോയിൽ ചിത്രീകരിച്ചിരിക്കുന്നു. മനുഷ്യ ഇരകളെ വെള്ളത്തിലേക്ക് ആകർഷിക്കുന്നതിനാണ് മുതലകൾ ഇത്തരത്തിൽ വെള്ളത്തിൽ വ്യാജമായി മുങ്ങിത്താഴുന്നതായി അഭിനയിക്കുന്നതെന്ന് വീഡിയോയ്‌ക്കൊപ്പം വിവരിക്കുന്നു. വീഡിയോ വൈറലായതോടെ മുതലയുടെ തന്ത്രത്തെ പ്രശംസിച്ചും വീഡിയോയുടെ ആധികാരികത ചോദ്യം ചെയ്തും പലകോണുകളിൽ നിന്നും അഭിപ്രായം ഉയർന്നു.
വസ്തുതയില്ലാത്ത നിരീക്ഷണമാണ് ഇതെന്നാണ് സുവോളജിസ്റ്റുകൾ അഭിപ്രായം.ഇരയെ പിടികൂടിയ മുതല ആദ്യം അതിനെ കൊല്ലുന്നതിനായി സ്വയം കറങ്ങുന്നു. ഈ സമയം പാതി മുതലയുടെ വായിലായ ഇര പ്രാണരക്ഷാർത്ഥം കിടന്ന് പിടയ്ക്കുന്നു. ഇത് ഇരയുടെ മരണം ഉറപ്പിക്കുന്നതിനുള്ള മുതലകളുടെ ഒരു രീതിയാണിത്. ഇതായിരിക്കാം വീഡിയോയിൽ കാണുന്നതെന്നാണ് ഗവേഷകർ പറയുന്നത്.
Discussion about this post