ബറേലി: ഒളിച്ചോടി വിവാഹം ചെയ്ത മകളോടുള്ള പ്രതികാരം ചെയ്യാനായി 3 വയസുകാരിയെയും മുത്തശ്ശിയെയും കൊലപ്പെടുത്തി കുട്ടിയുടെ മുത്തച്ഛനും അമ്മാവനും. ഉത്തർപ്രദേശിലെ ബുദൗൺ ജില്ലയിലെ ഹയാത്ത് നഗർ എന്ന ഗ്രാമത്തിലാണ് സംഭവം. വീട്ടിൽ കിടന്ന് ഉറങ്ങുകയായിരുന്ന ഗീതാ ദേവി എന്ന 55 കാരിയും ഇവരുടെ മകന്റെ കുഞ്ഞുമാണ് കൊല്ലപ്പെട്ടത്.
10 വർഷം മുൻപ് കുട്ടിയുടെ മാതാപിതാക്കൾ പ്രതികളുടെ ഇഷ്ടത്തിന് വിരുദ്ധമായി വിവാഹം കഴിച്ചിരുന്നു. പ്രതിയായ പ്രേമപിന്റെ മകൾ ആശാദേവി കൊല്ലപ്പെട്ട ഗീതാദേവിയുടെയും രംപാലിന്റെ മകൻ വിജയ് കുമാറിനൊപ്പമാണ് ഒളിച്ചോടിയത്. ഇതിൽ പ്രതികാരം തീർക്കാനാണ് പ്രേമപും മകനും ബുദൗണിലെ പേരക്കുട്ടി താമസിക്കുന്ന വീട്ടിലെത്തിയതും കൊലപാതകം നടത്തിയതും.
കുട്ടിയുടെ മാതാപിതാക്കൾ ചെന്നൈയിലാണ് താമസിക്കുന്നത്.അവരുടെ മകൾ കൊല്ലപ്പെട്ട കൽപനയ്ക്ക് ആറ് മാസം പ്രായമുള്ളപ്പോൾ മുതൽ മുത്തശ്ശിയോടൊപ്പമായിരുന്നു താമസം
Discussion about this post