തിരുവനന്തപുരം: മെഡിക്കൽ പഠനം പൂർത്തിയാക്കിയവർക്ക് ലണ്ടനിൽ അവസരം. വെയിൽസ് എൻഎച്ച്എസ്സിൽ ഇൻറർനാഷണൽ സീനിയർ പോർട്ട്‌ഫോളിയോ പാത്ത്-വേ ഡോക്ടർ-സൈക്യാട്രിസ്റ്റ് വിഭാഗത്തിലാണ് ഒഴിവുള്ളത്. യോഗ്യരായവർക്ക് ഒഴിവിലേക്ക് നോർക്ക റൂട്ട്‌സ് വഴി അപേക്ഷിക്കാം.www.nifl.norkaroots.org എന്ന വെബ്ബ്‌സൈറ്റ് വഴി വേണം അപേക്ഷിക്കാൻ.
ഓൾഡർ അഡൾട്ട്, അഡൾട്ട് മെന്റൽ ഹെൽത്ത് എന്നീ സ്‌പെഷ്യാലിറ്റികളിലാണ് ഡോക്ടർമാർക്ക് അവസരം ഉള്ളത്. ഈ മാസം 24 മുതൽ 26 വരെ ഹൈദരാബാദിൽ ആണ് അഭിമുഖം. അതിനാൽ ജനുവരി 20 നുള്ളിൽ അപേക്ഷ നൽകണം. താജ് വിവാന്തയിൽ വച്ച് ആയിരിക്കും അഭിമുഖം.
പ്രവൃത്തി പരിചയം ഉള്ളവർ വേണം ഒഴിവിലേക്ക് അപേക്ഷിക്കാൻ. മെഡിക്കൽ പഠനത്തിന് ശേഷം 12 വർഷത്തെ പരിചയസമ്പത്ത് ആവശ്യമാണ്. ഇതിൽ ആറ് വർഷം സൈക്യാട്രി സ്‌പെഷ്യാലിറ്റിയും ആവശ്യമാണ്. പ്രവർത്തന പരിചയവും വിദ്യാഭ്യാസ യോഗ്യതയും തെളിയിക്കുന്ന രേഖകളുമായി വേണം അഭിമുഖത്തിൽ പങ്കെടുക്കാൻ. തിരഞ്ഞെടുക്കുന്നവർക്ക് ഇക്കണോമി ക്ലാസ് വിമാന ടിക്കറ്റും, ഒരു മാസത്തെ താമസ സൗകര്യവും ലഭിക്കും.
പ്രവൃത്തിപരിചയമനുസരിച്ച് 96,990 മുതൽ 107,155 പൗണ്ട്‌വരെ വാർഷിക ശമ്പളവും മറ്റു ആനുകൂല്യങ്ങളും ലഭിക്കും. ശമ്പളത്തിനു പുറമേ 650 പൗണ്ട് ഗ്രാറ്റുവിറ്റിയും ഉണ്ടായിരിക്കുന്നതാണ്. വിശദവിവരങ്ങൾക്ക് 0471-2770536, 539, 540, 577 എന്നീ നമ്പറുകളിലോ (ഓഫീസ് സമയത്ത്, പ്രവൃത്തിദിനങ്ങളിൽ) 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയിൽ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോൾ സർവ്വീസ്) ബന്ധപ്പെടാവുന്നതാണ്.
Discussion about this post