ഡെറാഡൂൺ : ഉത്തരാഖണ്ഡിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം. പൗരിയിൽ നിന്ന് ശ്രീനഗറിലേക്ക് പുറപ്പെട്ട മിനി ബസ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ അഞ്ചുപേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
പൗരിയിലെ കോതാർ ബാൻഡിന് സമീപമുള്ള കൊക്കയിലേക്കാണ് ബസ് മറിഞ്ഞുവീണത്. ബസിൽ 18ഓളം പേർ ഉണ്ടായിരുന്നതായാണ് പ്രാഥമിക വിവരം. ജില്ലാ മജിസ്‌ട്രേറ്റ് ആശിഷ് ചൗഹാൻ സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. നാട്ടുകാരുടെ സഹായത്തോടെ പരിക്കേറ്റവരെ രക്ഷപ്പെടുത്തിയതായി ജില്ലാ ഭരണകൂടം വ്യക്തമാക്കി.
പരിക്കേറ്റവരെ പൗരി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് . അതേസമയം, അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ ഗതാഗത വകുപ്പ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയതായി ജില്ലാ മജിസ്‌ട്രേറ്റ് അറിയിച്ചു.
Discussion about this post