പ്രയാഗ്‌രാജ്: ഒന്നരനൂറ്റാണ്ടിനിടെ ഒരിക്കൽ മാത്രം സംഭവിക്കുന്ന ആത്മീയ സംഗമമായ മഹാകുംഭമേയ്ക്ക് ഇന്ന് തുടക്കമായിരിക്കുകയാണ്. അപൂർവ നിമിഷത്തിന് സാക്ഷിയാവാനായി കോടിക്കണക്കിന് തീർത്ഥാടകരാണ് പ്രയാഗ്‌രാജിലേക്ക് ഒഴുകിയെത്തുന്നത്. കുംഭമേളയുടെ ഭാഗമായി പൗഹ് പൂർണിമയുടെ ആദ്യ ഷാഹി സ്‌നാനത്തിൽ ഗംഗാ നദിയിൽ ഭക്തർ മുങ്ങിക്കൊണ്ടിരിക്കുകയാണ്. ഇന്ന് രാവിലെ എട്ട് മണി വരെ 60 ലക്ഷത്തോളം ഭക്തരാണ് ത്രിവേണി സംഗമത്തിൽ മുങ്ങി നിവർന്നതെന്ന് അധികൃതർ പറയുന്നു.
ഈ കുംഭമേളയിൽ 45 കോടിയിലേറെ ഭക്തർ പങ്കെടുക്കുമെന്നാണ് വിലയിരുത്തുന്നത്. 7000 കോടി രൂപയാണ് 45 ദിവസം നീണ്ടു നിൽക്കുന്ന മഹാകുംഭമേളയ്ക്കായുള്ള സംസ്ഥാനത്തിന്റെ ബജറ്റ്. ഐആർസിടിസി, ഐടിഡിസി, എന്നിവരുമായി ചേർന്ന് വിവിധ ടൂർ പാക്കേജുകളും ആഡംബര താമസ സൗകര്യങ്ങളും തീർത്ഥാടകർക്കായി പ്രദേശത്ത് ഒരുക്കുന്നുണ്ട്. കുംഭമേളയ്ക്കായി എത്തുനന ഭക്തർക്കായി 80 ആഡംബര ടെന്റുകളാണ് ഒരുക്കിയിരിക്കുന്നത്.
തീർത്ഥാടകരുടെ സുരക്ഷയ്ക്കായി അത്യാധുനിക സുരക്ഷാ സൗകര്യങ്ങളും ഒരക്കിയിട്ടുണ്ട്. അണ്ടർവാട്ടർ ഡ്രോണുകൾ, എഐ ക്യാമറകൾ എന്നിവയും ഒരുക്കിയിരിക്കുന്നു. 700 ബോട്ടുകളിലായി എൻഡിആർഎഫ്, എസ്ഡിആർഎഫ്, എസ്ഡിആർഎഫ് ടീമുകളെയും അർദ്ധ സൈനിക വിഭാഗങ്ങൾ ഉൾപ്പെടെ അര ലക്ഷം പോലീസുകാരെയും വിന്യസിട്ടുണ്ട്. അഗ്നിബാധ തടയാനായി 131.48 കോടിയുടെ സുരക്ഷാ ക്രമീകരണങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. 351 ഫയറ എൻജിനുകളും 2000ത്തിലേറെ അഗ്നിശമന സേനാംഗങ്ങളും മുഴുവൻ സമയ ഡ്യൂട്ടിയിലുണ്ടാകും.
Discussion about this post