കറ്റോവീസ്; 18 കാരിയെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം മൃതദേഹവുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പ്രതി. പോളണ്ടിലെ കറ്റോവീസ് നഗരത്തിലാണ് സംഭവം. മൊട്ടുസ് ഹെപ്പ (20) എന്നയാളാണ് അറസ്റ്റിലായിരിക്കുന്നത്. 18 കാരിയെ കൊല്ലണോ വേണ്ടയോ എന്ന് തീരുമാനിച്ചത് ഒരു നാണയം ഉപയോഗിച്ച് ടോസ് ചെയ്താണെന്നും പ്രതി വെളിപ്പെടുത്തി.
2023 ഓഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം. പോളിഷ് നഗരമായ കറ്റോവിസിൽ ഒരു പാർട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെൺകുട്ടിയെ കാർ റിപ്പയർ ഷോപ്പിലെ ജോലിക്കാരനായ പ്രതി സമീപിച്ചു. തുടർന്ന് പെൺകുട്ടിയുമായി പ്രതി ഫ്‌ളാറ്റിലേക്ക് പോയി. ഫ്‌ലാറ്റിൽ എത്തി അൽപ്പ സമയത്തിന് ശേഷം ഉറങ്ങിപ്പോയ പെൺകുട്ടിയെ പ്രതി ക്രൂരമായി മർദ്ദിക്കുകയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. പിന്നാലെ ലൈംഗികബന്ധത്തിൽ ഏർപ്പെടുകയും ചെയ്തുവെന്ന് പ്രതി വെളിപ്പെടുത്തി.
ആരെയെങ്കിലും കൊല്ലുന്നതിനെ കുറിച്ച് ആലോചിച്ചിരുന്നുവെന്നും ഇരയെ അന്വേഷിച്ച് നഗരത്തിൽ ചുറ്റിനടന്ന സമയം ചിലവഴിച്ചിരുന്നുവെന്നും പ്രതി കോടതിയിൽ വെളിപ്പെടുത്തി. തീരുമാനങ്ങൾ എടുക്കാൻ ബുദ്ധിമുട്ടുമ്പോൾ അപ്പോൾ നാണയം ഉപയോഗിച്ച് പ്രതി ടോസ് എടുക്കാറുണ്ടത്രേ. അങ്ങനെയാണ് പെൺകുട്ടിയെ കൊല്ലണോ വേണ്ടെയോ എന്ന് തീരുമാനിച്ചതെന്നും ഇയാൾ കോടതിയിൽ വെളിപ്പടുത്തിയിരുന്നു. കേസിന്റെ വിചാരണ ഫെബ്രുവരി 12 ന് പുനരാരംഭിക്കുമെന്നാണ് വിവരം.
Discussion about this post