നെല്‍സണ്‍: ലോകകപ്പിലെ അരങ്ങേറ്റ മത്സരത്തില്‍ യുഎഇയ്ക്ക് തോല്‍വി. സിംബാബവെയ്‌ക്കെതിരെ മികച്ച ബാറ്റിംഗ് പ്രകടനം പുറത്തെടുത്ത ശേഷമാണ് നവാഗതരായ യുഎഇ കീഴടങ്ങിയത്. യുഎഇയുടെ മലയാളിതാരം കൃഷ്ണചന്ദ്രന്‍ മികച്ച പ്രകടനം പുറത്തെടുത്തു. 34 റണ്‍സും ഒരു വിക്കറ്റും കൃഷ്ണചന്ദ്രന്‍ നേടി.
നാലു വിക്കറ്റിനാണ് യുഎഇ സിംബാബ്‌വെയ്ക്കുമുന്നില്‍ അടിയറവ് പറഞ്ഞത്. ആദ്യം ബാറ്റ് ചെയ്ത് യുഎഇ 285 രണ്‍സ് നേടി. 286 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന സിംബാബ്‌വെ 12 പന്തുകള്‍ ബാക്കിനില്‍ക്കെ ആറു വിക്കറ്റുകള്‍ നഷ്ടപ്പെടുത്തി് വിജയം കണ്ടു സിംബാബ്‌വെയുടെ സീന്‍ വില്യംസിന്റെ ഓള്‍ റൗണ്ട് പ്രകടനമാണ് യുഎഇയ്ക്ക് അട്ടിമറി വിജയം നിഷേധിച്ചത്.
കേരളത്തിന് വേണ്ടി അണ്ടര്‍ 19 മത്സരം കളിച്ചുട്ടുള്ള താരമാണ് കൊല്ലങ്കോട്ടുകാരനായ കൃഷ്ണചന്ദ്രന്‍. 63 പന്തില്‍ നിന്നാണ് കൃഷ്ണചന്ദ്രന്‍ 34 റണ്‍സ് എടുത്തത്. മൂന്ന് ബൗണ്ടറി ഉള്‍പ്പടെയായിരുന്നു കൃഷ്ണചന്ദ്രന്റെ ലോകകപ്പിലെ ആദ്യ ഇന്നിംഗ്‌സ്. ഖുറാമിനൊപ്പം 82 റണ്‍സിന്റെ കൂട്ട് കെട്ടും ഉണ്ടാക്കി. സുനില്‍ വത്സനും, ശ്രീശാന്തിനും ശേഷം ലോകകപ്പ് ടീമിലുള്‍പ്പെടുന്ന മലയാളി താരമാണ് കൃഷ്ണചന്ദ്രന്‍.
Discussion about this post