കൊച്ചി; നടി ഹണിറോസിന്റെ പരാതിയിൽ അറസ്റ്റിലായിരുന്ന വ്യവസായി ബോബി ചെമ്മണ്ണൂരിനെ പിന്തുണച്ച് പുരുഷൻമാരുടെ സംഘടനയായ ഓൾ കേരള മെൻസ് അസോസിയേഷൻ. ബോബിയ്ക്ക് വിപുലമായ സ്വീകരണം ഒരുക്കുമെന്നാണ് സംഘടനാഭാരവാഹികൾ വ്യക്തമാക്കുന്നത്. കാക്കനാട് ജയിലിന് മുന്നിൽ വച്ചാണ് സ്വീകരണം. ഹണിറോസിന്റേത് വ്യാജപരാതിയാണെന്ന് ബോധ്യപ്പെട്ടതിനാലാണ് ബോബിയെ പിന്തുണയ്ക്കാൻ തീരുമാനിച്ചതെന്ന് സംഘടനാനേതാവായ വട്ടിയൂർക്കാവ് അജിത് കുമാർ വ്യക്തമാക്കി.
ബോബി സംഘടിപ്പിച്ച രണ്ട് പരിപാടികളിൽ ഹണി പങ്കെടുക്കുകയും കൈ കൊടുത്ത് ഡാൻസ് ചെയ്യുകയും ചെയ്തിരുന്നു. ഇതിന്റെ വീഡിയോകൾ താരം തന്നെ സോഷ്യൽമീഡിയയിൽ പങ്കുവച്ചിട്ടുണ്ടെന്ന് അജിത് കുമാർ ചൂണ്ടിക്കാട്ടി. അന്ന് അദ്ദേഹത്തെ കുറിച്ച് നല്ലതാണ് പറഞ്ഞത്. മാസങ്ങൾക്ക് ശേഷം ഇങ്ങനെയൊരു ആരോപണം ഉന്നയിക്കുന്നതിൽ ദുരൂഹതയുണ്ട്. പത്താംതീയതി ഹണിയുടെ ഒരു സിനിമ റിലീസിനു തയാറായിരുന്നു. അതിന്റെ പ്രൊമോഷന്റെ ഭാഗമായിരിക്കും ഇത്. ബോബി ചെമ്മണ്ണൂരിനെ തേജോവധം ചെയ്തത് അദ്ദേഹം ഒരു ഇരയാണെന്നു കണ്ടിട്ടാണ് മാലയിട്ടു സ്വീകരിക്കാൻ ഞങ്ങൾ തീരുമാനിച്ചത്. പൂമാലയിട്ടും പടക്കം പൊട്ടിച്ചും ഗംഭീരസ്വീകരണമാണ് അദ്ദേഹത്തിനു നൽകുന്നും സംഘടനാ നേതാവ് പറയുന്നു.
സ്ത്രീകളെല്ലാം ഇങ്ങനെ വ്യാജപരാതിയുമായി വന്നാൽ ഈ നാട്ടിലെ പുരുഷന്മാർ എന്തു ചെയ്യും? ഈ സമൂഹത്തിൽ പുരുഷൻമാർക്കും ജീവിക്കണ്ടേ? ബോബി ചെമ്മണ്ണൂരിനെ മെൻസ് അസോസിയേഷൻ പിന്തുണയ്ക്കുന്നത് സമൂഹത്തിന് ഒരു തെറ്റായ സന്ദേശമല്ല നൽകുന്നതെന്നും സംഘടനാനേതാവ് വ്യക്തമാക്കി.
Discussion about this post