ലക്‌നൗ: ജമ്മു കശ്മീരിൽ ഭീകരാക്രമണം. ആറ് സൈനികർക്ക് പരിക്കേറ്റു. രജൗരി ജില്ലയിലെ നൗഷേര സെക്ടറിൽ ഉച്ചയോടെയായിരുന്നു സംഭവം. പരിക്കേറ്റ ജവാന്മാർ ആശുപത്രിയിൽ ചികിത്സയിലാണ്.
ഭീകരർ സ്ഥാപിച്ച കുഴി ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. യഥാർത്ഥ നിയന്ത്രണ രേഖയിലെ ഖമ്പ കോട്ടയ്ക്ക് സമീപം ആയിരുന്നു സ്‌ഫോടനം ഉണ്ടായത്. പ്രദേശത്ത് ഇവർ പട്രോളിംഗ് നടത്തുകയായിരുന്നു. ഇതിനിടെയാണ് സ്‌ഫോടനം ഉണ്ടായത്. ഗോർഖ റൈഫിൾസിലെ സേനാംഗങ്ങൾക്ക് നേരെയായിരുന്നു ആക്രമണം ഉണ്ടായത്.
ഉടനെ തന്നെ പരിക്കേറ്റവരെ മറ്റ് സേനാംഗങ്ങൾ ആശുപത്രിയിൽ എത്തിച്ചു. ചികിത്സയിൽ കഴിയുന്ന ഇവർ അപകടനില തരണം ചെയ്തുവെന്നാണ് വിവരം. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Discussion about this post