ചെറുതെങ്കിലും ഈ സസ്യം സർവരോഗ സംഹാരി; ഓർമ്മശക്തിയും തലച്ചോറിന്റെ ആരോഗ്യവും മെച്ചപ്പെടുത്താൻ സഹായിക്കുന്നു; ഇത്രയേറെ ഗുണങ്ങളുണ്ടായിരുന്നോ ഇതിന്

Published by
Brave India Desk

കാണാൻ ചെറുതാണെങ്കിലും ഇവൻ ആള് പുലിയാണ്. അപാര ബുദ്ധിയാണ് …. വേറെ ആരെ കുറിച്ചുമല്ല പറയുന്നത് ബ്രഹ്‌മി എന്ന ഔഷധ സസ്യത്തെ കുറിച്ചാണ് .

പഠനങ്ങൾ പറയുന്നതിനനുസരിച്ച്, ബ്രഹ്‌മി തലച്ചോറിന്റെ പ്രവർത്തനം വർദ്ധിപ്പിക്കുകയും കുഷ്ഠം, പ്രമേഹം, കാസം, വിഷം, അപസ്മാരം, ജ്വരം , ഉത്കണ്ഠ സമ്മർദ്ദം എന്നിവ ലഘൂകരിക്കുകയും ചെയ്യുന്നു. ഏകദേശം 80 ആളുകൾ 12 ആഴ്ചത്തേക്ക് 300 മില്ലിഗ്രാം ബ്രഹ്‌മി കഴിക്കുകയും മെമ്മറി, ഫോക്കസ്, ഏകാഗ്രത, ജാഗ്രത, മാനസിക വഴക്കം എന്നിവയിൽ കാര്യമായ പുരോഗതി കാണിക്കുകയും ചെയ്തു എന്ന് BGS ഗ്ലോബൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് കഴിഞ്ഞ വർഷം പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു.

എങ്ങനെയാണ് ബ്രഹ്‌മി നിങ്ങളുടെ തലച്ചോറിന്റെ ആരോഗ്യം വർദ്ധിപ്പിക്കുന്നത്?

ഫ്രീ റാഡിക്കലുകൾ മൂലമുണ്ടാകുന്ന കോശങ്ങളുടെ നാശത്തിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്ന ആന്റിഓക്സിഡന്റുകളാൽ സമ്പന്നമാണ് ബ്രഹ്‌മി . ഹൃദ്രോഗം, പ്രമേഹം, എന്നിങ്ങനെയുള്ള പല വിട്ടുമാറാത്ത രോഗങ്ങൾ ബ്രഹ്‌മി തടയുന്നതായി പഠനങ്ങൾ പറയുന്നു. പല തരത്തിലുള്ള ആന്റിഓക്സിഡന്റ് സംയുക്തങ്ങളും ഇതിൽ അടങ്ങിയിരിക്കുന്നു.

യുഎസിലെ ദശലക്ഷക്കണക്കിന് കുട്ടികളെയും മുതിർന്നവരെയും ബാധിക്കുന്ന അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി സിൻഡ്രോമിന്റെ ലക്ഷണങ്ങൾ കുറയ്ക്കുന്നതിലും ബ്രഹ്‌മി പ്രധാന പങ്കുവഹിക്കുന്നു . പഠനങ്ങൾ അനുസരിച്ച്, അസ്വസ്ഥതയ്ക്കും ഫോക്കസ് പ്രശ്‌നങ്ങൾക്കുമുള്ള പ്രകൃതിദത്ത പരിഹാരമാണ് ബാക്കോപ്പ(ബ്രഹ്‌മി ). 6-12 വയസ് പ്രായമുള്ള 31 കുട്ടികളിൽ നടത്തിയ പഠനത്തിൽ, ആറുമാസത്തേക്ക് ദിവസവും 225 മില്ലിഗ്രാം Bacopa monnieri സത്ത് കഴിച്ചതിലൂടെ 85 ശതമാനം കുട്ടികളിലും അസ്വസ്ഥത, മോശം ആത്മനിയന്ത്രണം, ശ്രദ്ധക്കുറവ്, ആവേശം തുടങ്ങിയ എഡിഎച്ച്ഡി ലക്ഷണങ്ങൾ ഗണ്യമായി കുറയ്ക്കുന്നതായി ഹെൽത്ത്‌ലൈൻ പറയുന്നു.

സാധാരണയായി ചെളിപ്രദേശത്തും പുഴക്കരയിലും ഉപ്പുകലർന്ന മണലിലും കടലോരത്തുമാണ് ബ്രഹ്‌മി കാണപ്പെടുന്നത്. വിത്തുകൾ ഉണ്ടെങ്കിലും തണ്ടുകൾ മുറിച്ചു നട്ടാണ് ഇവ വളർത്തുന്നത്. പത്തുമണിച്ചെടിയുടെ ഇലയോടു സാമ്യമുള്ള ഇലകൾക്ക് കനവും പച്ചനിറവും കൂടുതൽ ഉണ്ടായിരിക്കും. വെളുത്ത പൂക്കൾ ഉണ്ടാകുന്ന ബ്രഹ്‌മി അലങ്കാരച്ചെടിയായും വളർത്താം .

പറമ്പുകളിലും വയലുകളിലും മുൻപൊക്കെ ഇതു ധാരാളം കണ്ടിരുന്നു. ഇലകൾ ഇടിച്ചു പിഴിഞ്ഞാൽ പത നിറഞ്ഞ കയ്പ്രസമുള്ള , ദ്രാവകം കിട്ടും. മലശോധനയ്ക്കും സ്വരം നന്നാവാനും ഓർമശക്തി വർധിക്കാനും കുഷ്ഠം, പ്രമേഹം, കാസം, വിഷം, അപസ്മാരം, ജ്വരം എന്നിവയ്ക്കു മരുന്നായും പാരമ്പര്യ വൈദ്യന്മാർ ഉപയോഗിച്ചിരുന്നു.

Share
Leave a Comment