ലണ്ടൻ : യുകെയിൽ മലയാളി നഴ്സിനെ കുത്തി പരിക്കേൽപ്പിച്ചു. ആശുപത്രിയിലെ ഡ്യൂട്ടിക്കിടെ രോഗിയാണ് നഴ്സിനെ കുത്തിയത്. ബ്രിട്ടനിലെ മാഞ്ചസ്റ്റർ റോയൽ ഓൾഡ്ഹാം ആശുപത്രിയിലാണ് സംഭവം നടന്നത്. ഈ ആശുപത്രിയിൽ ജോലി ചെയ്യുന്ന മലയാളിയായ അച്ചാമ്മ ചെറിയാനാണ് കുത്തേറ്റത്.
ചികിത്സയ്ക്കെത്തിയ റൗമോൺ ഹക്ക് (37) എന്നയാളാണ് അച്ചാമ്മയെ ആക്രമിച്ചത്. യാതൊരു പ്രകോപനവും ഇല്ലാതെയായിരുന്നു ഇയാളുടെ ആക്രമണം. ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്ന കത്രിക കൊണ്ടാണ് പ്രതി നഴ്സിനെ കുത്തിയത്. ഗുരുതര പരിക്കേറ്റ അച്ചാമ്മ ചെറിയാൻ ചികിത്സയിൽ തുടരുകയാണ്.
മാഞ്ചസ്റ്റർ റോയൽ ഓൾഡ്ഹാം ആശുപത്രിയിൽ കഴിഞ്ഞ പത്തുവർഷമായി നഴ്സായി സേവനമനുഷ്ഠിക്കുന്ന വ്യക്തിയാണ് അച്ചാമ്മ ചെറിയാൻ. മാഞ്ചസ്റ്ററിലെ മലയാളി സംഘടനകളിലും സജീവസാന്നിധ്യമാണ് ഇവർ. അച്ചാമ്മയെ ആക്രമിച്ച പ്രതിയെ പിടികൂടിയ പോലീസ് ഇയാൾക്കെതിരെ നരഹത്യാശ്രമത്തിന് കേസെടുത്തിട്ടുണ്ട്.










Discussion about this post