മുംബൈ : നവി മുംബൈയിൽ നിർമ്മാണം പൂർത്തിയായ ഇസ്കോൺ ശ്രീ ശ്രീ രാധാ മദൻമോഹൻജി ക്ഷേത്രത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിച്ചു. ഏഷ്യയിലെ രണ്ടാമത്തെ വലിയ ഇസ്‌കോൺ ക്ഷേത്രമാണ് നവി മുംബൈയിൽ പൂർത്തിയായിരിക്കുന്നത്. 9 ഏക്കറിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
ഇന്ത്യയെ മനസ്സിലാക്കാൻ ആത്മീയത ഉൾക്കൊള്ളണമെന്ന് പ്രധാനമന്ത്രി മോദി ചടങ്ങിൽ പറഞ്ഞു. സേവനമാണ് യഥാർത്ഥ മതേതരത്വത്തിൻ്റെ പ്രതീകം. ആത്മീയതയും പാരമ്പര്യങ്ങളും ഈ ക്ഷേത്രത്തിലും കാണാം. രാമായണത്തിൻ്റെയും മഹാഭാരതത്തിൻ്റെയും ഒരു മ്യൂസിയമാണ് ഇവിടെ നിർമിച്ചിട്ടുള്ളത് എന്നും മോദി അഭിപ്രായപ്പെട്ടു.
കേന്ദ്ര സർക്കാർ കൃഷ്ണ സർക്യൂട്ട് വഴി രാജ്യത്തെ വിവിധ തീർഥാടനങ്ങളെയും മതസ്ഥലങ്ങളെയും ബന്ധിപ്പിക്കുന്നതായും പ്രധാനമന്ത്രി വ്യക്തമാക്കി. ഈ സർക്യൂട്ട് ഗുജറാത്ത്, രാജസ്ഥാൻ, ഹരിയാന, ഉത്തർപ്രദേശ്, ഒഡീഷ എന്നിവിടങ്ങളിലേക്കും വ്യാപിപ്പിക്കുന്നുണ്ട്. വൃന്ദാവനത്തിലെ 12 വനങ്ങളുടെ പകർപ്പുകളാണ് നിർമ്മിക്കുന്നത് എന്നും പ്രധാനമന്ത്രി അറിയിച്ചു.
Discussion about this post