എച്ച്‌ഐവി ബാധിതര്‍ വര്‍ധിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. കാലാവസ്ഥാ വ്യതിയാനവും ഇതില്‍ വൈറലാകുന്നുണ്ടെന്നാണ്് പഠന റിപ്പോര്‍ട്ടുകള്‍. എച്ച്‌ഐവി ബാധിതരില്‍ 54 ശതമാനം പേരും കിഴക്കന്‍ ആഫ്രിക്കയിലും തെക്കന്‍ ആഫ്രിക്കയിലുമാണ് താമസിക്കുന്നത്. ഈ രണ്ട് സ്ഥലങ്ങളും പേമാരിക്കും അതുപോലെതന്നെ വരള്‍ച്ചയ്ക്കും സാധ്യതയുള്ള പ്രദേശങ്ങളാണ്.
ഇവിടങ്ങളിലെ കാലാവസ്ഥാവ്യതിയാനങ്ങള്‍ പരിസ്ഥിതി നാശനഷ്ടങ്ങള്‍ വരുത്തുകയും അത് പലായനത്തിനും മറ്റ് സ്ഥലങ്ങളിലേക്കുള്ള കുടിയേറ്റത്തിനും കാരണമാകുന്നുണ്ട്. അതുകൊണ്ടുതന്നെ ഈ സാഹചര്യങ്ങളില്‍ ആളുകള്‍ക്ക് വേണ്ടത്ര ചികിത്സ ലഭിക്കാതെ വരികയും രോഗനിര്‍ണയം നടത്താനാവാതെ പോവുകയും ചെയ്യുന്നുണ്ട്. 22 സമീപകാല പഠനങ്ങളാണ് ടൊറന്റോ സര്‍വ്വകലാശാലയിലെ ഗവേഷകര്‍ ഇതുസംബന്ധിച്ച് അവലോകനം ചെയ്തത്. കാലാവസ്ഥാ വ്യതിയാനം എച്ച് ഐവി പ്രതിരോധത്തെ പല വഴികളിലൂടെയും സ്വാധീനിക്കുന്നുണ്ടെന്ന് എഴുത്തുകാരനായ കാര്‍മല്‍ ലോജി പറയുന്നു.
ലൈംഗികത്തൊഴിലാളികള്‍, മയക്കുമരുന്ന് ഉപയോഗിക്കുന്ന ആളുകള്‍, ലിംഗഭേദം ഉള്ളവര്‍ എന്നിവരുള്‍പ്പെടെയുള്ള പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങള്‍ക്കിടയിലുള്ള എച്ച്ഐവിയെക്കുറിച്ചുമുള്ള അറിവില്ലായ്മയും പഠനത്തില്‍ എടുത്തുപറയുന്നുണ്ട്. ഇത് തടയാനായി പുതുവഴികള്‍ കണ്ടെത്തുന്ന തിരക്കിലാണ് ഗവേഷകര്‍.
Discussion about this post