എറണാകുളം : എറണാകുളം ചേന്ദമംഗലത്ത് ഒരു വീട്ടിലെ 3 പേരെ വെട്ടിക്കൊലപ്പെടുത്തി. നാലംഗ കുടുംബത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഒരാൾ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്.
വേണു, ഉഷ, വിനീഷ എന്നിവരാണ് വെട്ടേറ്റ് കൊല്ലപ്പെട്ടത്. വിനീഷയുടെ ഭര്‍ത്താവ് ജിതിന്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. സംഭവത്തിൽ ഒരാളെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഋതു എന്നയാളാണ് ഇപ്പോൾ പോലീസ് കസ്റ്റഡിയിൽ ഉള്ളത്.
അയൽവാസികൾ തമ്മിലുള്ള തർക്കമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. കസ്റ്റഡിയിലെടുത്തിട്ടുള്ള പ്രതിയെ പോലീസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്. ഇയാൾ നേരത്തെ പല കേസുകളിലും പ്രതിയാണ്. 2022 മുതൽ പോലീസിന്റെ റൗഡി ലിസ്റ്റിൽ ഉള്ള ആളാണ് ഋതു. ഇയാൾ ലഹരി ഉപയോഗിച്ചിരുന്നോ എന്ന് പരിശോധിക്കുമെന്നും പോലീസ് അറിയിച്ചു.
Discussion about this post