റായ്പൂർ : ഛത്തീസ്ഗഡിൽ കമ്മ്യൂണിസ്റ്റ് ഭീകരരും സുരക്ഷാസേനയുമായി ഏറ്റുമുട്ടൽ. മണിക്കൂറുകൾ നീണ്ടുനിന്ന ഏറ്റുമുട്ടലിൽ 12 ഭീകരർ കൊല്ലപ്പെട്ടു. ഛത്തീസ്ഗഡിലെ ബിജാപൂർ ജില്ലയിൽ ആണ് സൈന്യവും കമ്മ്യൂണിസ്റ്റ് ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായത്.
തെക്കൻ ബീജാപൂരിലെ നിബിഡവനങ്ങളിൽ സുരക്ഷാസേന നടത്തിയ പരിശോധനകളെ തുടർന്നാണ് ഭീകരരുമായുള്ള ഏറ്റുമുട്ടൽ ആരംഭിച്ചത്. മൂന്ന് ജില്ലകളിൽ നിന്നുള്ള ജില്ലാ റിസർവ് ഗാർഡുകൾ (ഡിആർജികൾ), കോബ്രായുടെ അഞ്ച് ബറ്റാലിയനുകൾ (റിസല്യൂട്ട് ആക്ഷൻ കമാൻഡോ ബറ്റാലിയൻ), സിആർപിഎഫ് ആർമിയുടെ 229-ാം ബറ്റാലിയൻ എന്നിവരുൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥരുടെ സംയുക്ത സംഘമാണ് ദൗത്യത്തിൽ പങ്കെടുത്തത്.
ഏറ്റുമുട്ടലിൽ സുരക്ഷാസേനയിൽ ആളപായം ഒന്നും ഉണ്ടായിട്ടില്ലെന്ന് പോലീസും സൈന്യവും വ്യക്തമാക്കി. ഈ വർഷം ഇതുവരെയായി 26 കമ്മ്യൂണിസ്റ്റ് ഭീകരരെ ആണ് ഛത്തീസ്ഗഡിൽ സൈന്യം കാലപുരിക്കയച്ചത്. കഴിഞ്ഞ വർഷം ഛത്തീസ്ഗഡിലെ സുരക്ഷാ സേനയുമായി ഉണ്ടായ വിവിധ ഏറ്റുമുട്ടലുകളിൽ 219 കമ്മ്യൂണിസ്റ്റ് ഭീകരർ ആണ് കൊല്ലപ്പെട്ടത്.
Discussion about this post