ഇന്ത്യൻ ക്രിക്കറ്റിൽ വലിയ മാറ്റങ്ങൾക്കൊരുങ്ങി ബി.സി.സി.ഐ. സമീപകാല പരമ്പരകളിലെഇന്ത്യയുടെ മോശം പ്രകടനത്തെ തുടർന്നാണ് കടുത്ത തീരുമാനങ്ങളിലേക്ക് കടക്കാൻ ബോർഡിനെപ്രേരിപ്പിക്കുന്നത്. കളത്തിലെ താരങ്ങളുടെ പ്രകടനത്തിന് അനുസരിച്ചുള്ള ശമ്പള ഘടനനിശ്ചയിക്കാൻ ബോർഡ് ഒരുങ്ങുന്നു എന്നാണ് റിപ്പോർട്ടുകൾ. പ്രതീക്ഷക്കൊത്ത പ്രകടനംപുറത്തെടുക്കാത്ത താരങ്ങളുടെ ശമ്പളം വെട്ടിക്കുറക്കുന്നതടക്കം ബി.സി.സി.ഐയുടെപരിഗണനയിലുണ്ട്.
വിദേശ ക്രിക്കറ്റ് പര്യടന വേളയില്‍ താരങ്ങള്‍ ഭാര്യമാരെയോ മറ്റ് കുടുംബാംഗങ്ങളെയോ ഒപ്പംകൊണ്ടുപോകുന്നത് നിയന്ത്രിക്കുന്ന മുന്‍ വ്യവസ്ഥയും കൊണ്ട് വരും . 45 ദിവസം നീളുന്നപരമ്പരയ്ക്കായി പോകുമ്പോള്‍ ഒരു ക്രിക്കറ്റര്‍ക്ക് ഭാര്യയെ രണ്ടാഴ്ച മാത്രം ഒപ്പം നിര്‍ത്താമെന്നനിര്‍ദേശം കഴിഞ്ഞ ശനിയാഴ്ച നടന്ന ബി സി സി ഐ അവലോകന യോഗം ചര്‍ച്ച ചെയ്തിരുന്നു. ചെറിയ ടൂറുകളാണെങ്കില്‍ ഇത് ഏഴ് ദിവസമായി ചുരുങ്ങും.
മത്സരങ്ങൾക്ക് പോകുമ്പോൾ കൊണ്ടുപോകുന്ന ബാഗുകളുടെ കാര്യത്തിലും നിയന്ത്രണമുണ്ട്. വിദേശപര്യടനം മുപ്പത് ദിവസത്തിലധികം നീണ്ടുനിൽക്കുകയാണെങ്കിൽ ഒരാൾക്ക് മൂന്ന് വലിയ സ്യൂട്ട്കേസുംരണ്ട് കിറ്റ് ബാഗും ഉൾപ്പടെ അഞ്ച് ബാഗുകളാണ് അനുവദനീയം. അല്ലെങ്കിൽ പരമാവധി 150 കിലോയുടെ ബാഗേജ്. സപ്പോർട്ട് സ്റ്റാഫിന് രണ്ട് വലിയ സ്യൂട്ട്കേസും ഒരു ചെറിയ സ്യൂട്ട്കേസുംഉൾപ്പടെ മൂന്ന് ബാഗുകൾ കൊണ്ടുവരാനാണ് അനുമതി. അല്ലങ്കിൽ പരമാവധി 80 കിലോ ഭാരം.
Discussion about this post