ബംഗളൂരു : മുഡ ഭൂമി കുംഭകോണ കേസിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കുള്ള കുരുക്ക് മുറുക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. സിദ്ധരാമയ്യയുടെ ഭാര്യയുടെ പേരിലുള്ളതുൾപ്പടെ 300 കോടി രൂപയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി. ഐപിസി, 1860, അഴിമതി നിരോധന നിയമം, 1988 എന്നിവയുടെ വിവിധ വകുപ്പുകൾ പ്രകാരമാണ് ഈ വിഷയത്തിൽ കേസെടുത്തിട്ടുള്ളത്.
മൈസൂർ ലോകായുക്ത പോലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആറിൻ്റെ അടിസ്ഥാനത്തിലായിരുന്നു ഈ വിഷയത്തിൽ ഇഡി അന്വേഷണം ആരംഭിച്ചത്. സിദ്ധരാമയ്യ തൻ്റെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ഭാര്യ ബിഎം പാർവതിക്ക് 14 പ്രധാന പ്ലോട്ടുകൾ നേടിക്കൊടുത്തുവെന്ന ആരോപണത്തിലാണ് ഇഡി അന്വേഷണം നടത്തുന്നത്.
മൈസൂരു അർബൻ ഡെവലപ്‌മെൻ്റ് അതോറിറ്റി (മുഡ)യുടെ പേരിലായിരുന്നു ഭൂമി ഇടപാടുകൾ നടന്നത്. കള്ളപ്പണം വെളുപ്പിക്കൽ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട 142 സ്ഥാവര സ്വത്തുക്കൾ ആണ് ഇഡി കണ്ടുകെട്ടിയിട്ടുള്ളത്. 300 കോടി രൂപ മതിപ്പുവില ഉള്ളതാണ് ഈ സ്വത്തുക്കൾ എന്നാണ് ഇഡി വ്യക്തമാക്കുന്നത്.
Discussion about this post