കൊൽക്കത്ത: കൊൽക്കത്തയിൽ ആർജികർ ആശുപത്രിയിൽ ജൂനിയർ ഡോക്ടർ പീഡനത്തിനിരയായി കൊല്ലപ്പെട്ട കേസിൽ കോടതി നാളെ വിധി പറയും,. കൊൽക്കത്തയിലെ വിചാരണ കോടതിയാണ് കേസിൽ വിധി പറയുക. കൊൽക്കത്ത പൊലീസിലെ സിവിക് വോളണ്ടിയർ ആയ സഞ്ജയ് റോയ് ആണ് കേസിലെ പ്രധാന പ്രതി.
2024 ഓഗസ്റ്റിൽ നടന്ന സംഭവം രാജ്യത്തുടനീളം വലിയ പ്രതിഷേധത്തിന് കാരണമായി, ഹൈക്കോടതി കേസ് സിബിഐക്ക് കൈമാറി, അവർ സെഷൻസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. ഡോക്ടർമാരുടെ ജോലിസ്ഥല സുരക്ഷയ്ക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ രൂപീകരിക്കുന്നതിനും അന്വേഷണം നിരീക്ഷിക്കുന്നതിനും സുപ്രീം കോടതി സ്വമേധയാ കേസ് ഏറ്റെടുത്തു.
അതേസമയം വേണമെങ്കിൽ നീതിക്കായി അഞ്ച് വർഷം കാത്തിരിക്കാൻ കുടുംബം തയ്യാറാണെന്ന് ഇരയുടെ പിതാവ് പറഞ്ഞു. ഞങ്ങൾ യാചിക്കില്ല, പക്ഷേ ഞങ്ങൾ പോരാടും, ആവശ്യമെങ്കിൽ നീതി പിടിച്ചെടുക്കും . അദ്ദേഹം കൂട്ടിച്ചേർത്തു
Discussion about this post