കോഴിക്കോട് : കോഴിക്കോട് മെഡികൽ കോളേജ് ആശുപത്രിയിലെ മരുന്ന് വിതരണത്തിൽ പ്രതിസന്ധി തുടരുന്നു. വിതരണക്കാരുമായി നടന്ന ചർച്ചയിൽ തീരുമാനമായില്ല. കിട്ടാനുള്ള 90 കോടിയിൽ 30 കോടി രൂപയെങ്കിലും കമ്പനിക്ക് കിട്ടിയാൽ മാത്രമാണ് മരുന്ന് വിതരണം പുനരാരംഭിക്കൂ എന്നാണ് വിതരണക്കാർ അറിയിച്ചിരിക്കുന്നത്.
ആശുപത്രി അധികൃതറായ ഞങ്ങൾക്ക് നൽകാനുള്ള കുടിശ്ശികയിൽ ഒന്നും തന്നെ ചെയ്യാൻ കഴിയില്ല. സർക്കാരിന് മാത്രമാണ് ഇതിൽ തീരുമാനം എടുക്കാൻ സാധിക്കുകയോള്ളൂ. അടുത്ത ആരോഗ്യവകുപ്പ് യോഗത്തിൽ വിഷയം അവതരിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു.
ആശുപത്രിയ്ക്ക് മരുന്ന് വിതരണം നിർത്തിയിട്ട് ഒമ്പത് ദിവസമായി. ഇത്ര ദിവസം ആയിട്ടും സർക്കാർ ഒരു നിലപാടും സ്വീകരിച്ചിട്ടില്ല. ഇതേ തുടർന്നാണ് ആശുപത്രി അധികൃതർ ചർച്ചയ്ക്ക് വിളിച്ചത്.
മരുന്ന് ക്ഷാമം ആശുപത്രയിലെത്തുന്ന സാധാരണക്കാരായ രോഗികൾക്കു തിരിച്ചടിയായിരിക്കുകയാണ് . മിക്ക മരുന്നുകളും രോഗികൾ വൻ വില കൊടുത്ത് പുറത്ത് നിന്നുവാങ്ങുകയാണ്.












