ന്യൂഡൽഹി : റിപ്പബ്ലിക് ദിനാഘോഷത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാന സർവീസുകൾക്ക് നിയന്ത്രണം. ജനുവരി 19 മുതൽ 26 വരെ രാവിലെ 10.20 നും ഉച്ചയ്ക്ക് 12.45 നും ഇടയിൽ വിമാനങ്ങളുടെ വരവും പുറപ്പെടലും ഉണ്ടാകില്ലെന്ന് ഡൽഹി എയർപോർട്ട് ഓപ്പറേറ്റർ ഡയൽ അറിയിച്ചു. എക്‌സിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
76 മത് റിപ്പബ്ലിക് ദിനമാണ് ഈ വർഷം രാജ്യം ആഘോഷിക്കുന്നത്. റിപ്പബ്ലിക് ദിനാഘോഷത്തിൽ ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്റോ മുഖ്യാതിഥിയായിരിക്കും. ജനുവരി 25,26 തീയതികളിൽ അദ്ദേഹം ഇന്ത്യ സന്ദർശനം നടത്തുമെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. പ്രസിഡന്റായതിന് ശേഷമുള്ള പ്രബോവോ സുബിയാന്റോയുടെ ആദ്യ ഇന്ത്യ സന്ദർശനമായിരിക്കും ഇത്.
റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ശക്തമായ സുരക്ഷയാണ് ഡൽഹി പോലീസ് രാജ്യതലസ്ഥാനത്ത് ഒരുക്കിയിരിക്കുന്നത് .
Discussion about this post