ജീവിക്കണം എങ്കിൽ പണം ആവശ്യമാണ്. പണം വേണമെങ്കിൽ ജോലി ചെയ്യണം. എന്നാൽ നമ്മളിൽ ഭൂരിഭാഗം പേരും പണിയെടുക്കാതെ നല്ല പ്രതിഫലം ആഗ്രഹിക്കുന്നവരാണ്. ഇത്തരക്കാർക്ക് പറ്റിയ ഒരു ജോലിയെക്കുറിച്ചാണ് പറയാൻ പോകുന്നത്.
സ്‌കോട്ട്‌ലന്റിൽ ആണ് ഈ ജോലിയ്ക്ക് ആളെ ആവശ്യം ഉള്ളത്. സ്‌കോട്ട്‌ലന്റിലെ ഒരു ദ്വീപിലെ മാനേജർ ആയിട്ടാണ് നിയമനം. ജോലി ലഭിക്കുന്നവർക്ക് ലക്ഷങ്ങളാണ് പ്രതിഫലമായി ലഭിക്കുക.
ഹൻഡ ഐലന്റിലാണ് മാനേജരെ ആവശ്യം ഉള്ളത്. സ്‌കോട്ടിഷ് വൈൽഡ് ലൈഫ് ട്രസ്റ്റാണ് ഈ പോസ്റ്റിലേക്ക് നിയമനം നടത്തുക. ആറ് മാസമാണ് നിയമന കാലാവധി. ഇത് പൂർത്തിയാക്കുന്നവർക്ക് 26 ലക്ഷം രൂപയാണ് വേതനമായി ലഭിക്കുക.
നിയമിതരാകുന്നവർക്ക് താമസിയ്ക്കുന്നതിനുള്ള വീട് സ്‌കോട്ടിഷ് വൈൽഡ് ലൈഫ് ട്രസ്റ്റ് നൽകുന്നതാണ്. കുടുംബമായിട്ടോ, പങ്കാളിയുമായിട്ടോ ഒറ്റയ്‌ക്കോ ഈ വീട്ടിൽ താമസിക്കാം. ജോലിയിൽ തുടരുന്ന കാലയളവിൽ നാട്ടിലേക്ക് തിരികെ പോകാൻ സാധിക്കുകയില്ല. ഐലന്റിന്റെ മുഴുവൻ ചുമതലയും ഈ മാനേജർക്ക് മാത്രം ആയിരിക്കും.
സ്‌കോട്ട്‌ലന്റിലെ ഐലന്റുകളിൽ വളരെ പ്രത്യേകതയുള്ള പ്രദേശം ആണ് ഹൻഡ ഐലന്റ്. ഇവിടെയാണ് കടൽ കാക്കകൾ ധാരളമായി പ്രജനനത്തിന് എത്തുന്ന കേന്ദ്രം ആണ് ഇവിടം. ഇതിന് പുറമേ അനേകം ജീവജാലങ്ങളും ഉണ്ട്. ഇവയുടെ സംരക്ഷണത്തിനായി ഇവിടെയുള്ള പ്രവർത്തകരെ നിയന്ത്രിക്കുകയാണ് മാനേജരുടെ ജോലി.
Discussion about this post