പത്തനംതിട്ട : പത്തനംതിട്ട ഓമല്ലൂർ അച്ചൻകോവിലാറ്റിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് സ്കൂൾ വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. ഞായറാഴ്ച ഉച്ചയോടെയാണ് അപകടം നടന്നത്. ഇലവന്തിട്ട സ്വദേശി ശ്രീശരൺ, ചീക്കാനാൽ സ്വദേശി ഏബർ എന്നിവരാണ് മരിച്ചത്.
ഓമല്ലൂർ ആര്യഭാരതി സ്കൂളിലെ പത്താംക്ലാസ് വിദ്യാർഥികളാണ് മരിച്ച രണ്ട് കുട്ടികളും. സമീപത്ത് ഫുട്ബോൾ കളിക്കാൻ എത്തിയ അഞ്ചു കുട്ടികൾ അച്ചൻകോവിൽ ആറ്റിൽ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടം ഉണ്ടായത്. ഇവരിൽ രണ്ടു കുട്ടികൾ ഒഴുക്കിൽപ്പെടുകയായിരുന്നു.
കൂടെയുണ്ടായിരുന്ന മറ്റു കുട്ടികൾ വിവരമറിയിച്ചതിനെ തുടർന്ന് ഉടൻ തന്നെ നാട്ടുകാർ സ്ഥലത്തെത്തി. വിവരമറിഞ്ഞ് എത്തിയ അഗ്നി രക്ഷാസേനയും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തിയാണ് കുട്ടികളെ കണ്ടെത്തിയത്. എങ്കിലും രണ്ടുപേരുടെയും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
Discussion about this post