കോഴിക്കോട് : താമരശ്ശേരിയിൽ ലഹരിക്ക് അടിമയായ മകൻ രോഗിയായ അമ്മയെ കൊലപ്പെടുത്തിയ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മകൻ അമ്മയെ അതിക്രൂരമായാണ് കൊലപ്പെടുത്തിയത്. ഇരുപതിലധികം വെട്ടുകൾ ഏറ്റു. മുറിവ് ഏറ്റവും കൂടുതൽ ഏറ്റിരിക്കുന്നത് കഴുത്തിനാണ്. കഴുത്ത് അറ്റുവീഴാറായ നിലയിലായിരുന്നു എന്ന് പോലീസ് പറഞ്ഞു.
സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്, കൊലപാതകത്തിന് മുൻപായി വാക്കത്തിയുമായി ആഷിഖ് പോകുന്നതും ക്രൂരകൃത്യം കഴിഞ്ഞ് രക്തത്തിൽ കുളിച്ചു വരുന്നത് എല്ലാം ദൃശ്യങ്ങളിൽ വ്യക്തമായി കാണാം. കത്തി പൈപ്പിൽ ചുവട്ടിൽ നിന്ന് കഴുകുന്നതും വീഡിയോയിൽ കാണാം. ഇതിന്റെ ദൃശ്യങ്ങൾ പോലീസ് പുറത്ത് വിട്ടിട്ടില്ല .
18 നാണ് അതിക്രൂരമായ കൊലപാതകം സംഭവിച്ചത്. അടിവാരം പൊട്ടിക്കൈ മുപ്പതേക്ര കായിക്കൽ സുബൈദയെ (52) മകൻ മുഹമ്മദ് ആഷിഖാണ് വെട്ടിക്കൊലപ്പെടുത്തിയത്. തേങ്ങ പൊളിക്കണം എന്ന് പറഞ്ഞ് അടുത്ത് വീട്ടിൽ നിന്ന് വാക്കത്തി വാങ്ങി അമ്മയെ വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. തനിക്ക് ജന്മം നൽകിയതിനുള്ള ശിക്ഷയാണ് നടപ്പാക്കിയതെന്നാണ് പ്രതി ആഷിഖ് പോലീസിൽ മൊഴി നൽകിയത്.
സുബൈദ മസ്തിഷ്‌ക ശസത്രക്രിയയയ്ക്കു ശേഷം സഹോദരിയുടെ വീട്ടിൽ നിന്ന് ഒന്നരമാസം മുൻപാണ് സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയത്. ആഷിഖ് സുബൈദയുടെ ഏക മകനാണ്. ആഷിഖ് കുഞ്ഞായിരുന്നപ്പോൾ തന്നെ സുബൈദയും ഭർത്താവും തമ്മിൽ വേർപിരിഞ്ഞതാണ്. പിന്നീട് കൂലിപ്പണി എടുത്താണ് മകനെ സുബൈദ വളർത്തിയത്.
Discussion about this post