ന്യൂഡൽഹി: അമേരിക്കയുടെ 47-ാമത് പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട ഡൊണാൾഡ് ട്രംപിന് ആശംസയുമായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. അഭിനന്ദനങ്ങൾ എന്റെ പ്രിയ സ്നേഹിതാ എന്ന് തുടങ്ങുന്ന വാചകങ്ങൾ സാമൂഹ്യ മാദ്ധ്യമമായ എക്സിലാണ് മോദി പോസ്റ്റ് ചെയ്തത്. നരേന്ദ്ര മോദിയുമായി വളരെ അടുത്ത സൗഹൃദം വച്ച് പുലർത്തുന്ന ട്രംപ് തന്റെ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ മോദിയെ “അടുത്ത സുഹൃത്ത്” എന്നും ശക്തനായ നേതാവ് എന്നും വിശേഷിപ്പിച്ചിരുന്നു.
“അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി ചരിത്രപ്രസിദ്ധമായി സത്യപ്രതിജ്ഞ ചെയ്ത എന്റെ പ്രിയ സുഹൃത്ത് പ്രസിഡന്റ് @realDonaldTrump ക്ക് അഭിനന്ദനങ്ങൾ! നമ്മുടെ ഇരു രാജ്യങ്ങൾക്കും പ്രയോജനപ്പെടുന്നതിനും ലോകത്തിന് മികച്ച ഭാവി രൂപപ്പെടുത്തുന്നതിനും വീണ്ടും ഒരുമിച്ച് പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. വിജയകരമായ ഒരു കാലാവധിക്ക് ആശംസകൾ! ” മോദി എക്‌സിൽ എഴുതി
Discussion about this post