തിരുവനന്തപുരം: സ്ത്രീ സുരക്ഷയുടെ കാര്യത്തിൽ സർക്കാരിന്റെ ഇരട്ടത്താപ്പിനെ വിമർശിച്ച് പ്രതിപക്ഷം. കൂത്താട്ടുകുളം നഗരസഭ കൗണ്‍സിലര്‍ കലാ രാജുവിനെ പട്ടാപ്പകല്‍ പൊലീസ് നോക്കി നില്‍ക്കെ സിപിഎം- ഡിവൈെഎഫ്ഐ പ്രവര്‍ത്തകര്‍ തട്ടിക്കൊണ്ടുപോയ സംഭവം നിയമസഭയില്‍ ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സർക്കാർ ഇരട്ടത്താപ്പ് കാട്ടുകയാണെന്ന് പ്രതിപക്ഷം വിമർശനം ഉന്നയിച്ചത്.
ബോബി ചെമ്മണ്ണൂർ വിഷയത്തിൽ വളരെ പെട്ടെന്ന് തന്നെ നിയമനടപടികൾ സ്വീകരിച്ച സർക്കാർ കല രാജുവിനെ തട്ടിക്കൊണ്ടു പോയവരുടെ കാര്യം വരുമ്പോൾ മെല്ലെപോക്ക് നയം പിന്തുടരുകയാണ് എന്ന് പ്രതിപക്ഷം ആരോപിച്ചു.
സർക്കാർ ഉദ്ദേശിക്കുന്ന സ്ത്രീ സുരക്ഷ എന്താണെന്ന് അടിയന്ത്ര പ്രമേയ നോട്ടീസ് അവതരിപ്പിച്ച അനൂപ് ജേക്കബ്ബ് എം എൽ എ യാണ് ചോദിച്ചത്.
“വസ്ത്രാക്ഷേപം ചെയ്യുന്നതാണോ സത്രീ സുരക്ഷ? കാല് തല്ലി ഒടിക്കും എന്ന് പറയുന്നതാണോ സുരക്ഷയെന്നും” അദ്ദേഹം ചോദിച്ചു. അവിശ്വാസ പ്രമേയത്തെ ആശയപരമായി നേരിടാൻ പോലും സിപിഎമ്മിന് കരുത്തില്ലേ. മൂവ്വാറ്റുപുഴ ഡിവൈഎസ്പി അടക്കം നോക്കി നിൽക്കെയാണ് കൗണ്‍സിലറെ തട്ടിക്കൊണ്ട് പോയത്. ഹണി റോസ് കേസിൽ ശര വേഗത്തിൽ നടപടി സ്വീകരിച്ച പൊലീസ് ഈ കേസിൽ മെല്ലെപ്പോക്കിലാണെന്നും അദ്ദേഹം തുറന്നടിച്ചു.
Discussion about this post