പ്രയാഗ്‌രാജ്: 12 വർഷത്തിലൊരിക്കൽ നടക്കുന്ന ഏറ്റവും വലിയ ആത്മീയ സംഗമമായ മഹാ കുംഭമേള 9-ാം ദവസത്തിലേക്ക് എത്തിയിരിക്കുന്നു. മരം കോച്ചും തണുപ്പിനെ പോലും വകവയ്ക്കാതെ, ലക്ഷക്കണക്കിന് തീർത്ഥാടകരാണ് ഒരോ ദിവസവും പ്രയാഗ്‌രാജിലേക്ക് ഒഴുകിയെത്തുന്നത്. ഇന്നത്തെ ദിവസം മാത്രം ത്രിവേണി സംഗമത്തിൽ 1.597 ദശലക്ഷത്തിലധികം ഭക്തരാണ് സ്‌നാനം നടത്തിയത്.
ഇന്നലെ വരെ 88.1 ദശലക്ഷത്തിലധികം ആളുകളാണ് ഗംഗ, യമുന, സരസ്വതി എന്നിവയുടെ പുണ്യസംഗമത്തിൽ സ്‌നാനം നടത്തിയത്. മോശം കാലവാസ്ഥയോടൊപ്പം കനത്ത മൂടൽമഞ്ഞാണ് പ്രയാഗ്‌രാജിൽ അനുഭവപ്പെടുന്നത്. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ റിപ്പോർട്ട് പ്രകാരം ഇന്നത്തെ പ്രയാഗ്‌രാജിലെ ഏറ്റവും കുറഞ്ഞ താപനില 11 ഡിഗ്രി സെൽഷ്യസ് ആണ്.
ഇന്നലെ രാജ്യസഭാ എംപി സുധ മൂർത്തി മഹാകുംഭമേളയിൽ പങ്കെടുക്കാൻ പ്രയാഗ്‌രാജിൽ എത്തിയിരുന്നു. കുംഭമേളയിലെത്താൻ സാധിച്ചതി്യ അതീവസന്തോഷമുണ്ടെന്ന് സുധ മൂർത്തി പ്രതികരിച്ചു. മൂന്ന് ദിവസത്തെ സന്ദർശനത്തിനാണ് അവർ എത്തിയത്. പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗും ശനിയാഴ്ച മഹാകുംഭമേളയുടെ ഭാഗമായിരുന്നു. പ്രയാഗ്‌രാജിൽ എത്തിയ അദ്ദേഹം ത്രിവേണി സംഗമത്തിൽ പുണ്യ സ്‌നാനം നടത്തുകയും ഗംഗാ ആരതിയിൽ പങ്കെടുക്കുകയും ചെയ്തു. ബിജെപി എംപി സുധാൻഷു ത്രിവേദിയും പാർട്ടിയുടെ മറ്റ് നേതാക്കളും പ്രതിരോധ മന്ത്രിക്ക് ഒപ്പമുണ്ടായിരുന്നു. മഹാകുംഭത്തിന്റെ ആറാം ദിവസമാണ് രാജ്‌നാഥ് സിംഗ് വിശുദ്ധ ഗംഗ, യമുന, സരസ്വതി നദികളുടെ സംഗമസ്ഥാനത്ത് പ്രാർത്ഥനകളും സ്‌നാനവും നടത്തിയത്. മഹാകുംഭത്തിന്റെ ഭാഗമാകാൻ കഴിഞ്ഞത് ജന്മ പുണ്യമായി കരുതുന്നതായി അദ്ദേഹം വ്യക്തമാക്കി.
Discussion about this post