മുംബൈ: ആശുപത്രി വാസത്തിന് ശേഷം ഡിസ്ചാർജ് ചെയ്ത് മടങ്ങുന്ന ബോളിവുഡ് താരം സെയ്ഫ് അലിഖാന്റെ വീഡിയോ വൈറലാവുന്നു. ആക്രമണത്തിൽ താരത്തിന് നട്ടെല്ലിനുൾപ്പെടെ ഗുരുതര പരിക്കേറ്റെന്നായിരുന്നു വിവരം. ഇത്രയും ഗുരുതരാവസ്ഥയിലായ താരം, എങ്ങനെ ആറ് ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം ആരോഗ്യവാനായി നടന്നുപോയി എന്നാണ് പലരും ഉന്നയിക്കുന്ന സംശയം?
ആക്രമണത്തിൽ കഴുത്തിലും നട്ടെല്ലിന് സമീപവും ഉൾപ്പെടെ നടന് ആഴത്തിൽ കുത്തേറ്റുവെന്നായിരുന്നു പുറത്തുവന്ന റിപ്പോർട്ടുകൾ. സെയ്ഫിന്റെ നട്ടെല്ലിന് സമീപത്ത് തറച്ച കത്തിയുടെ ഭാഗങ്ങൾ പുറത്തെടുക്കാൻ ഒരു ന്യൂറോ ശസ്ത്രക്രിയ നടന്നെന്നും,ഇതിന് പുറമേ ഒരു പ്ലാസ്റ്റിക് സർജറി കൂടി ഉണ്ടായിരുന്നുവെന്നും വാർത്തകൾ പുറത്തുവന്നിരുന്നു. ഒടിഞ്ഞ കത്തിയുടെ ചിത്രങ്ങളും പ്രചരിച്ചു.
ഇത്രയ്ക്കും പരിക്കേറ്റ മനുഷ്യൻ എങ്ങനെ എഴുന്നേറ്റു നടന്നുവെന്നാണ് ആവർത്തിച്ച് ഉയരുന്ന ചോദ്യങ്ങൾ.സ്ട്രച്ചറിന്റെ പോലും സഹായമില്ലാതെ സ്വയം നടന്നാണ് താരം വീട്ടിലേക്കു കയറിയത്.കയ്യിൽ ഒരു ബാൻഡേജും കഴുത്തിൽ മുറിവേറ്റതിന്റെ അടയാളവും ദൃശ്യമാണ്. എന്നാൽ മറ്റ് ആരോഗ്യ പ്രശ്‌നങ്ങളൊന്നും പ്രത്യേകിച്ചു കാണാനുമില്ലെന്ന് ആളുകൾ ചൂണ്ടിക്കാണിക്കുന്നു. മാദ്ധ്യമശ്രദ്ധ നേടാനായുള്ള വെറും നാടകമായിരുന്നോ ആക്രമണവും പരിക്കുമെന്ന് ആണ് ആളുകൾ ചോദിക്കുന്നത്.
Discussion about this post