ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ രൂക്ഷമായ അഴിമതി ആരോപണവുമായി കോൺഗ്രസ്. കോൺഗ്രസ് നേതാക്കളായ അജയ് മാക്കനും ജയറാം രമേശും പത്രസമ്മേളനം നടത്തിയാണ് ആം ആദ്മി പാർട്ടിക്കും അരവിന്ദ് കേജ്രിവാളിന് എതിരെയും രംഗത്ത് വന്നത്
അഴിമതിയ്‌ക്കെതിരെ പോരാടുമെന്ന് പറഞ്ഞാണ് കെജ്രിവാള്‍ ആം ആദ്മി പാര്‍ട്ടി രൂപീകരിച്ച് ഡല്‍ഹിയുടെ ഭരണം പിടിച്ചെടുത്തത്. അന്ന് കെജ്രിവാള്‍ ചൂണ്ടിക്കാട്ടിയിരുന്നത് കോണ്‍ഗ്രസിനെതിരായ സിഎജി റിപ്പോര്‍ട്ടായിരുന്നു. ഇന്ന് അതേ കെജ്രിവാളിനെതിരെ 14 സിഎജി റിപ്പോര്‍ട്ടുകളാണ് വന്നിരിക്കുന്നത്. ഇതിന് എന്ത് മറുപടിയുണ്ടെന്നും അജയ് മാക്കന്‍ ചേദിച്ചു.
ഡല്‍ഹിയിലെ പല ആശുപത്രികളിലും അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഇല്ല. ആശുപത്രികളില്‍ മതിയായ ജീവനക്കാര്‍ ഇല്ല. ആശുപത്രികള്‍ക്കയി ചിലവഴിച്ച തുക രേഖകളില്‍ മാത്രമൊതുങ്ങുകയാണ്.
സിഎജി റിപ്പോർട്ട് അനുസരിച്ച്, കഴിഞ്ഞ 10 വർഷത്തിനുള്ളിൽ 3 ആശുപത്രികൾ മാത്രമേ നിർമ്മിച്ചിട്ടുള്ളൂവെന്നും അവയെല്ലാം കോൺഗ്രസ് കാലത്താണ് ആരംഭിച്ചതെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഇന്ദിരാഗാന്ധി ആശുപത്രിയിൽ, ടെൻഡറിനേക്കാൾ 314 കോടി രൂപ കൂടുതൽ ചെലവഴിച്ചു. ബുരാരി ആശുപത്രിക്ക് 41 കോടി രൂപ അധികമായി ചെലവഴിച്ചുവെന്നും മൗലാന ആസാദ് ഡെന്റൽ ആശുപത്രിക്ക് 26 കോടി രൂപ ടെൻഡറിനേക്കാൾ ചെലവഴിച്ചുവെന്നും കോൺഗ്രസ് നേതാവ് പറഞ്ഞു.
കെജ്രിവാളുമായി ചില അഴിമതികള്‍ക്ക് നേരിട്ട് ബന്ധമുണ്ടെന്നും വരും ദിവസങ്ങളില്‍ വിശദാംശങ്ങള്‍ പുറത്തുവിടുമെന്നും അജയ് മാക്കന്‍ പറഞ്ഞു.
Discussion about this post