പാലക്കാട് : പ്രിൻസിപ്പലിനെ ഭീഷണിപ്പെടുത്തിയ വിദ്യാർത്ഥി മാപ്പ് ചോദിച്ചു. വിദ്യാർത്ഥിയോട് ക്ഷമിച്ചുവെന്ന് സ്‌കൂൾ അധികൃതർ അറിയിച്ചു. താൻ ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യമാണ് ചെയ്തതെന്നും അപ്പോഴത്തെ ആവേശ്യം കൊണ്ട് പറഞ്ഞതെന്നും വിദ്യാർത്ഥി പറഞ്ഞതായി പ്രിൻസിപ്പൽ പറഞ്ഞു. രക്ഷിതാക്കൾ എന്തു പറയുമെന്ന ആശങ്ക ഉള്ളതുകൊണ്ടാണ് അങ്ങനെ സംസാരിക്കേണ്ടി വന്നതെന്നാണ് വിദ്യാർത്ഥിയുടെ വിശദീകരണം.
സംഭവത്തിൽ വിദ്യാർത്ഥി മാപ്പുപറഞ്ഞതോടെ ക്ഷമിക്കുന്നതായി അദ്ധ്യാപകനും വ്യക്തമാക്കി. ഇതോടെ കുട്ടിക്കെതിരെ സസ്‌പെൻഷൻ അടക്കമുള്ള നടപടിയിലേക്ക് കടക്കിലെന്നും കുട്ടിക്ക് തുടർന്നും സ്‌കൂളിൽ പഠിക്കാൻ സാധിച്ചേക്കുമെന്നുമാണ് സ്‌കൂൾ അധികൃതർ വ്യക്തമാക്കുന്നത്.
അദ്ധ്യാപകർ പകർത്തിയ ദൃശ്യം വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്ക് കൈമാറിയിരുന്നു, ദൃശ്യങ്ങൾ പ്രചരിപ്പിച്ചത് അദ്ധ്യാപകരല്ലെന്നും പ്രിൻസിപ്പൽ അനിൽകുമാർ പറഞ്ഞു.
Discussion about this post