തിരുവനന്തപുരം: ഇത്തവണ താന്‍ മത്സരിയ്ക്കുന്ന നേമത്ത് മാത്രമല്ല, സംസ്ഥാനത്തുടനീളം താമര വിരിയുമെന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവ് ഒ.രാജഗോപാല്‍. പാര്‍ട്ടി നേതൃത്വത്തിന്റേയും പ്രവര്‍ത്തകരുടെ നിര്‍ബന്ധം മൂലമാണ് താല്‍പര്യമില്ലാതിരുന്നിട്ടും ഇത്തവണ മത്സരിയ്ക്കുന്നതെന്ന് രാജഗോപാല്‍ പറഞ്ഞു. ഒരു വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് രാജഗോപാല്‍ ഇക്കാര്യം വ്യക്തമാക്കിയത്.
നേമം മണ്ഡലത്തിലെ വോട്ടര്‍മാരും വലിയ തോതിലുള്ള നിര്‍ബന്ധവും തീരുമാനത്തിന് പിന്നിലുണ്ട്. ബി.ഡി.ജെ.എസുമായുള്ള സഖ്യം ബി.ജെ.പിയ്ക്ക് ഏറെ ഗുണം ചെയ്യുമെന്ന് രാജഗോപാല്‍ അഭിപ്രായപ്പെട്ടു. നേരത്തെ രാജഗോപാല്‍ മത്സരിയ്ക്കാന്‍ താല്‍പര്യമില്ലെന്ന് പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ കേന്ദ്ര നേതൃത്വവും സംസ്ഥാന നേതൃത്വവും ഒരു പോലെ രാജഗോപാലിനോട് മത്സരരംഗത്തുണ്ടാവണമെന്ന് ആവശ്യപ്പെടുകയായിരുന്നു. എതിരാളികള്‍ക്ക് പോലും ബഹുമാന്യനായ ഒ രാജഗോപാല്‍ മത്സരംഗത്തുണ്ടാവുന്നത് പാര്‍ട്ടിയ്ക്ക് ഏറെ ആവേശം പകരുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.
Discussion about this post