മുംബൈ :ദേശീയ ഉത്തേജക വിരുദ്ധ സമിതിയുടെ(നാഡ) തയ്യാറാക്കിയ പട്ടികയില്‍ മലയാളി താരംസഞ്ജു സാംസണ്‍ അടക്കമുള്ള ക്രിക്കറ്റ് താരങ്ങളെ ഉള്‍പ്പെടുത്തുമെന്ന് റിപ്പോര്‍ട്ട്. 2025 വര്‍ഷത്തേക്കുള്ള രജിസ്റ്റേഡ് ടെസ്റ്റിങ് പൂളിന്റെ ഭാഗമായാണ് പരിശോധന.
സഞ്ജുവിന് പുറമെ ടി20 ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്, ടെസ്റ്റ് വൈസ് ക്യാപ്റ്റന്‍ ജസ്പ്രീത് ബൂമ്ര, ഏകദിന വൈസ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍, വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ഋഷഭ് പന്ത്,ഹാർദിക് പാണ്ഡ്യ, കെ എൽ രാഹുൽ, ശ്രേയസ് അയ്യർ, യശസ്വി ജയ്സ്വാൾ, അർഷ്ദീപ് സിങ്, തിലക് വർമതുടങ്ങിയവരാണ് പുരുഷടീമിൽ നിന്നുള്ള മറ്റുതാരങ്ങൾ.
പട്ടികയിലുള്ള താരങ്ങളിൽ ചിലരുടെ മൂത്രസാമ്പിളുകൾ വരാനിരിക്കുന്ന വൈറ്റ് ബാൾപരമ്പരയ്ക്കിടയിൽ നാഡ ശേഖരിക്കുമെന്നാണ് വിവരം. നാഡ ഉദ്യോഗസ്ഥർ വിവിധ മാച്ചുകളുടെവേദികൾ സന്ദർശിക്കും. ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് ബിസിസിഐയ്ക്ക് നൽകും.താമസസ്ഥലത്തെ വിലാസം, ഇമെയിൽ,മൊബൈൽ നമ്പർ തുടങ്ങിയവ നാഡയ്ക്ക് കൈമാറണം. കൂടാതെ പരിശോധനയ്ക്കായി സഹകരിക്കുകയും വേണം.
Discussion about this post