കൊച്ചി ന്മ റിപ്പബ്ലിക് ദിനാഘോഷങ്ങളോട് അനുബന്ധിച്ച് കൊച്ചി ഉള്‍പ്പെടെ എല്ലാ വിമാനത്താവളങ്ങളിലും സുരക്ഷാ പരിശോധനകള്‍ വര്‍ധിപ്പിച്ചു. തിരക്കേറുന്ന സാഹചര്യങ്ങളില്‍ വരുംദിവസങ്ങളില്‍ വിമാനത്താവളത്തിലെ വിവിധ നടപടിക്രമങ്ങള്‍ക്കു കൂടുതല്‍ സമയമെടുക്കും. അതിനാല്‍ യാത്രക്കാര്‍ നേരത്തേതന്നെ വിമാനത്താവളത്തില്‍ എത്തണമെന്നു സിയാല്‍ അറിയിച്ചു.
2025ല്‍ രാജ്യം ആഘോഷിക്കുന്നത് 76ാമത് റിപബ്ലിക് ദിനമാണ്. ഗോള്‍ഡന്‍ ഇന്ത്യ: ലഗസി ആന്റ് പ്രോഗ്രസ് എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് ഇത്തവണത്തെ റിപബ്ലിക് ദിനം ആഘോഷിക്കുന്നത്. ഓരോ വര്‍ഷവും റിപബ്ലിക് ദിനത്തില്‍ വിദേശ നേതാവ് പ്രത്യേക അതിഥിയായി എത്താറുണ്ട്. ഖത്തര്‍ പ്രധാനമന്ത്രി ഇത്തവണ അതിഥിയാകുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു.
വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ അടുത്തിടെ തുടര്‍ച്ചയായി ഖത്തര്‍ സന്ദര്‍ശിച്ചതായിരുന്നു ഇതിന് കാരണം. എന്നാല്‍ ഖത്തര്‍ പ്രധാനമന്ത്രിയല്ല ഇത്തവണ ഇന്ത്യയുടെ അതിഥി. ഇന്തോനേഷ്യയുടെ പ്രസിഡന്റ് എച്ച്ഇ പ്രബോവോ സുബിയാന്തോ ആണ്.
റിപബ്ലിക് ഡേ പരേഡ് ഡല്‍ഹിയില്‍ നടക്കും. രാജ്യത്തിന്റെ സാംസ്‌കാരിക വൈവിധ്യവും സൈനിക ശക്തിയുമെല്ലാം വിളിച്ചോതുന്നതാകും പരേഡ്. രാഷ്ട്രപതി ഭവനില്‍ നിന്ന് ആരംഭിക്കുന്ന പരേഡ് കര്‍ത്തവ്യ പഥിലൂടെ ഇന്ത്യ ഗേറ്റ് വഴി ചെങ്കോട്ടയിലാണ് അവസാനിക്കുക.
Discussion about this post