ന്യൂഡൽഹി : ചൈനയുമായുള്ള ചർച്ചയ്ക്ക് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്‌രി ബെയ്ജിംഗിലേക്ക്. ഇന്ത്യ -ചൈന ധാരണകളുടെ തുടർ നടപടികൾ ചർച്ച ചെയ്യാനാണ് വിക്രം മിസ്രി ചൈനയിലേക്ക് പേവുന്നത്. രാഷ്ട്രീയ സാമ്പത്തിക രംഗങ്ങളുടെ സഹകരണം മെച്ചപ്പെടുത്തുക എന്നതാണ് സന്ദർശനത്തിന്റെ ലക്ഷ്യം.
ജനുവരി 26-27 തീയതികളിലാണ് അദ്ദേഹത്തിന്റെ ചൈന സന്ദർശനം . രാഷ്ട്രീയ, സാമ്പത്തിക, ജനങ്ങളുമായുള്ള ബന്ധത്തിൽ ഉൾപ്പെടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ അടുത്ത ഘട്ടങ്ങൾ ചർച്ച ചെയ്യും. വിസ നയങ്ങൾ, നേരിട്ടുള്ള വിമാന റൂട്ടുകൾ, സാമ്പത്തിക സഹകരണം തുടരൽ തുടങ്ങിയ വിഷയങ്ങളിലും ഉപമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ ശ്രദ്ധ കേന്ദ്രീകരിക്കും.
കഴിഞ്ഞ മാസം ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ചൈന സന്ദർശിക്കുകയും ചൈനീസ് വിദേശകാര്യമന്ത്രി വാംഗ് യിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വിദേശകാര്യ സെക്രട്ടറി ചൈന സന്ദർശിക്കുന്നത്.
കഴിഞ്ഞ വർഷം ഒക്ടോബറിൽ റഷ്യയിലെ കസാനിൽ നടന്ന ബ്രിക്‌സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ചെനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി ഉഭയകക്ഷി ചർച്ച നടത്തിയിരുന്നു. അഞ്ച് വർഷത്തിനിടെ ആദ്യമായാണ് ചെനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി ഉഭയകക്ഷി ചർച്ച നടത്തിയത്.
Discussion about this post